ഗൂഗിള്‍ പ്ലേസ്റ്റോറില്‍ മാല്‍വെയര്‍ ആപ്പുകള്‍

Posted on: February 4, 2015 7:01 pm | Last updated: February 4, 2015 at 7:01 pm

malwareസ്മാര്‍ട് ഫോണുകളുടെ പ്രവര്‍ത്തനം തകരാറിലാക്കുന്ന മാല്‍വെയര്‍ ആപ്പുകള്‍ ഗൂഗിള്‍ പ്ലെസ്റ്റോറില്‍ കണ്ടെത്തി. ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ അവാസ്റ്റാണ് ഇവ കണ്ടെത്തിയത്. ഡുറാക് കാര്‍ഡ് ഗെയിം, ഐ ക്യു ടെസ്റ്റ്, റഷ്യന്‍ ഹിസ്റ്ററി എന്നീ ആപ്പുകളിലാണ് മാല്‍വെയറുകള്‍ കണ്ടെത്തിയത്. മൊബൈലിലെ വിവരങ്ങള്‍ ചോര്‍ത്തുകയും ഫെയ്ക്ക് പേജുകളിലേക്ക് നയിക്കുകയും ചെയ്യുന്ന ഇത്തരം ആപ്പുകള്‍ ലക്ഷക്കണക്കിന് ആളുകള്‍ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ട്.

വിവരം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്ലേസ്റ്റോറില്‍ നിന്ന് ഈ ആപ്പുകള്‍ പിന്‍വലിച്ചു. തങ്ങള്‍ കൂടുതല്‍ ആപ്പുകള്‍ പരിശോധിക്കുകയാണെന്നും ഉപയോക്താക്കള്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നതിന് മുമ്പ് റിവ്യൂ വായിച്ച് മാല്‍വെയര്‍ അല്ലെന്ന് ഉറപ്പു വരുത്തണമെന്നും അവാസ്റ്റ് മുന്നറിയിപ്പ് നല്‍കി.