Connect with us

Wayanad

മന്ത്രി മാണിയുടെ രാജി ആവശ്യപ്പെട്ട് എല്‍ ഡി എഫ് മാര്‍ച്ച്

Published

|

Last Updated

കല്‍പ്പറ്റ: ബാര്‍ കോഴ കേസില്‍ ഉള്‍പ്പെട്ട മന്ത്രി കെ എം മാണി രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ചുകളില്‍ വന്‍ പ്രതിഷേധം.
ബജറ്റ് ചര്‍ച്ച പോലും സ്വന്തം നിലയില്‍ പണം ഉണ്ടാക്കാന്‍ ഉപയോഗിച്ചുവെന്ന് യു ഡി എഫ് നേതാക്കള്‍ തന്നെ പരസ്യമായി പറഞ്ഞയാള്‍ വീണ്ടും സംസ്ഥാന ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് അസന്നിദ്ധമായി പ്രഖ്യാപിച്ച് കൂടിയായിരുന്നു എല്‍ ഡി എഫ് മാര്‍ച്ച്. ബാറുകള്‍ പൂട്ടാനും പൂട്ടിയ ബാറുകള്‍ തുറക്കാനുമെല്ലാം കണക്ക് പറഞ്ഞ് കാശുവാങ്ങിയെന്ന് സംശയത്തിനിടയില്ലാതെ വെളിപ്പെട്ടിട്ടും മന്ത്രി മാണി അധികാരത്തില്‍ തുടരുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണെന്ന് മാര്‍ച്ചില്‍ പ്രസംഗിച്ച നേതാക്കള്‍ ചൂണ്ടിക്കാട്ടി. വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസിലേക്ക് നടത്തിയ എല്‍ ഡി എഫ് മാര്‍ച്ച് സി പി എം സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സി പി ഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, എന്‍ സി പി ജില്ലാ പ്രസിഡന്റ് സി എം ശിവരാമന്‍, ജനതാദള്‍(എസ്) നേതാവ് സാജു ഐക്കരക്കുന്നത്ത് പ്രസംഗിച്ചു.
മണ്ഡലം കണ്‍വീനര്‍ വി പി ശങ്കരന്‍ നമ്പ്യാര്‍ സ്വാഗതവും പഞ്ചായത്ത് കണ്‍വീനര്‍ എം വി ബാബു നന്ദിയും പറഞ്ഞു. ബത്തേരി മിനി സിവില്‍സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് ജനതാദള്‍(എസ്)സംസ്ഥാന വൈസ് പ്രസിഡന്റ് പി എം ജോയി ഉദ്ഘാടനം ചെയ്തു. പി കെ ബാബു അധ്യക്ഷനായിരുന്നു.
എ എ സുധാകരന്‍, എസ് ജി സുകുമാരന്‍, സി ഭാസ്‌ക്കരന്‍, ബേബി വര്‍ഗീസ്, പി പ്രഭാകരന്‍ നായര്‍ പ്രസംഗിച്ചു. മാനന്തവാടി ആര്‍ ഡി ഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സി പി എം ജില്ലാ സെക്രട്ടറി സി കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പി ജെ കാതറിന്‍ ടീച്ചര്‍ അധ്യക്ഷയായിരുന്നു. കെ വി മോഹനന്‍, ജോണി മറ്റത്തിലാനി, എം ജെ പോള്‍, എ എന്‍ ജവഹര്‍, അപ്പു, പി വി സഹദേവന്‍ പ്രസംഗിച്ചു.