സൗജന്യ വോയ്‌സ് കോള്‍ സൗകര്യവുമായി വാട്‌സ് ആപ്പ്

Posted on: February 1, 2015 9:48 pm | Last updated: February 1, 2015 at 9:48 pm

Whatsappന്യൂഡല്‍ഹി: ഇന്ത്യയിലെ തിരഞ്ഞെടുക്കപ്പെട്ട ഉപയോക്താക്കള്‍ക്ക് സൗജന്യ വോയ്‌സ് കോള്‍ സൗകര്യവുമായി വാട്‌സ് ആപ്പ്. പരിഷ്‌കരണ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഈ സൗകര്യം ലഭ്യമാവുമെന്നാണ് റിപ്പോര്‍ട്ട്. പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ആന്‍ഡ്രോയിഡിന്റെ ഏറ്റവും പുതിയ പതിപ്പായ ലോലിപോപ്പില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പില്‍ മാത്രമായിരിക്കും തുടക്കത്തില്‍ പുതിയ സൗകര്യം ലഭ്യമാവുക. കഴിഞ്ഞ ദിവസം ഹൈക്ക് 200 രാജ്യങ്ങളിലേക്ക് സൗജന്യ വോയ്‌സ് കോള്‍ സംവിധാനം പ്രഖ്യാപിച്ചിരുന്നു.