Connect with us

Sports

ചരിത്രം നമുക്കൊപ്പം

Published

|

Last Updated

തിരുവനന്തപുരം: 35-മത് ദേശീയ ഗെയിംസില്‍ ചരിത്രത്തിന്റെ തനിയാവര്‍ത്തനത്തിനായി കായിക കേരളം ഇന്ന് സ്വന്തംമണ്ണില്‍ ഇറങ്ങും. സംസ്ഥാനം ആദ്യമായി ഗെയിംസിന് ആതിഥ്യമരുളിയ 1987 ലാണ് നേരത്തെ കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. 27-മത് ഗെയിംസിലെ ഈ നേട്ടം വീണ്ടും ആവര്‍ത്തിക്കാനാണ് കേരള താരങ്ങള്‍ ഇന്ന് സ്വന്തംമണ്ണില്‍ അങ്കത്തിനിറങ്ങുന്നത്. കഴിഞ്ഞ രണ്ടുതവണ തുടര്‍ച്ചയായി ആദ്യ രണ്ടുസ്ഥാനങ്ങള്‍ പങ്കിട്ട സര്‍വീസസും, മണിപ്പൂരും, ശക്തരായ പഞ്ചാബും ഹരിയാനയും കേരളത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തുമെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന ഗെയിംസെന്ന നിലയില്‍ ലഭിക്കുന്ന ഊര്‍ജം മെഡലാക്കി മാറ്റാമെന്നാണ് കേരളം കണക്കുകൂട്ടുന്നത്.

1987 ലെ ഗെയിംസിന് ശേഷം കേരളം മികച്ച പ്രകടനം കാഴ്ചവെച്ചത് 1999ല്‍ മണിപ്പൂരില്‍ നടന്ന 30-മത് ഗെയിംസിലാണ്. 52 സ്വര്‍ണവും, 34 വെള്ളിയും, 22 വെങ്കലവുമുള്‍പ്പെടെ 108 മെഡലുമായി കേരളം മണിപ്പൂരില്‍ റണ്ണര്‍അപ്പായി. ഗെയിംസിന്റെ ചരിത്രത്തില്‍ കേരളത്തിന്റെ ഏറ്റവും മികച്ച പ്രകടനവും കേരളത്തിലേതായിരുന്നു. ഇതിന് മുമ്പോ ശേഷമോ കേരളത്തിന്റെ സ്വര്‍ണ നേട്ടം 31 മുകളിലോ, മെഡല്‍ പട്ടിക 100 കടക്കുകയോ ചെയ്തിട്ടില്ല. അതേസമയം ഈ നേട്ടത്തിന് തൊട്ടുമുമ്പും, ശേഷവും നടന്ന ഗെയിംസുകളില്‍ കേരളത്തിന്റെ പ്രകടനം അത്രമികച്ചതായിരുന്നില്ല. ഏറ്റവും കുറച്ച് സ്വര്‍ണവും മെഡലും നേടിയ രണ്ടു ഗെയിംസുകളിലും കേരളത്തിന്റെ സ്ഥാനം യഥാക്രമം പത്തും എട്ടുമായിരുന്നു. കഴിഞ്ഞ മൂന്നു ഗെയിംസുകളിലും ആദ്യമൂന്നു സ്ഥാനങ്ങളിലിടം പിടിക്കാന്‍ കേരളത്തിന് കഴിഞ്ഞിരുന്നില്ല.
എന്നാല്‍ ഇതൊന്നും തങ്ങളെ ബാധിക്കില്ലെന്നും ഇത്തവണ 1987ലെ ചരിത്രം ആവര്‍ത്തിക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് കേരളത്തിന്റെ കായികപ്പട. കേരളത്തിന്റെ കഴിഞ്ഞ ദേശീയ ഗെയിംസുകളിലെ പ്രകടനം ഇങ്ങനെ: 2009 ജാര്‍ഖണ്ഡ് ഗെയിംസ്- ഏഴാംസ്ഥാനം (സ്വര്‍ണം-30, വെള്ളി-29, വെങ്കലം-28, ആകെ 87). 2007 ഗുവാഹത്തി ഗെയിംസ്- നാലാംസ്ഥാനം (സ്വര്‍ണം-31 വെള്ളി-19 വെങ്കലം-22 ആകെ 75). 2002 ഹൈദരാബാദ് ഗെയിംസ്- ആറാംസ്ഥാനം (സ്വര്‍ണം-21, വെള്ളി-24, വെങ്കലം-23, ആകെ 68). 2001 പഞ്ചാബ് ഗെയിംസ്- ആറാംസ്ഥാനം (സ്വര്‍ണം-20, വെള്ളി-19, വെങ്കലം-18 ആകെ 57). 1999 മണിപ്പൂര്‍ ഗയിംസ്- രണ്ടാംസ്ഥാനം (സ്വര്‍ണം-52, വെള്ളി-34, വെങ്കലം-22, ആകെ 108). 1997 കര്‍ണാടക ഗെയിംസ്- അഞ്ചാംസ്ഥാനം (സ്വര്‍ണം-26, വെള്ളി-19, വെങ്കലം-20, ആകെ 65). 1994 മഹാരാഷ്ട്ര ഗെയിംസ്- എട്ടാംസ്ഥാനം (സ്വര്‍ണം-12, വെള്ളി-19 വെങ്കലം-15, ആകെ 46). 1987കേരള- ഒന്നാംസ്ഥാനം (സ്വര്‍ണം-29, വെള്ളി-21 വെങ്കലം-19 ആകെ 69). 1985 ഡല്‍ഹി ഗെയിംസ്- പത്താം സ്ഥാനം (സ്വര്‍ണം-12, വെള്ളി-16, വെങ്കലം-06 ആകെ 34).

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest