Connect with us

Kozhikode

റവന്യൂ അദാലത്തില്‍ 1,60,83,000 രൂപ സഹായം അനുവദിച്ചു

Published

|

Last Updated

കോഴിക്കോട്: റവന്യൂ സര്‍വേ അദാലത്തില്‍ മന്ത്രി അടൂര്‍ പ്രകാശ് 841 പേര്‍ക്കായി 1,60,83,000 രൂപ സഹായ ധനമായി അനുവദിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 750 പേര്‍ക്കായി 1,43,91,000 രൂപയും പ്രകൃതിക്ഷോഭ സഹായമായി 16 പേര്‍ക്ക് 8,02,000രൂപയും ദേശീയ കുടുംബസഹായ പദ്ധതിയില്‍ 75 പേര്‍ക്ക് 8,90,000 രൂപയും അനുവദിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ സഹായം താലൂക്ക് തലത്തില്‍, കോഴിക്കോട് താലൂക്കില്‍ 381 പേര്‍ക്കായി 92,91,000 രൂപ, വടകര -19 പേര്‍ക്ക് 12,50,000, കൊയിലാണ്ടി- 172 പേര്‍ക്ക് 23,97,5000, താമരശ്ശേരി- 178 പേര്‍ക്ക് 14,52,500. പ്രകൃതിക്ഷോഭ ധനസഹായം. കോഴിക്കോട് താലൂക്കില്‍ ഒരാള്‍ക്ക് 1,50,000 രൂപ, കൊയിലാണ്ടി- 14 പേര്‍ക്ക് 5,02,000, കൊയിലാണ്ടി താലൂക്കില്‍ ഒരാളുടെ കുടുംബത്തിന് മരണാനന്തര സഹായമായി 1,50,000, താമരശ്ശേരി താലൂക്കില്‍ 16 പേര്‍ക്ക് 8,02,000. ദേശീയ കുടുംബസഹായ പദ്ധതി പ്രകാരം കോഴിക്കോട് താലൂക്ക് 45 പേര്‍ക്ക് 5,00,000 രൂപ, കൊയിലാണ്ടി 30 പേര്‍ക്കായി 3,90,000, താമരശ്ശേരി 75 പേര്‍ക്ക് 8,90,000. എന്നിങ്ങനെയാണ് അനുവദിച്ചത്. നേരത്തേ ലഭിച്ച 2987 പരാതികള്‍ക്ക് പുറമേ ഇന്നലെ അദാലത്ത് വേദിയില്‍ 889 പുതിയ പരാതികള്‍ കൂടി ലഭിച്ചു.
അദാലത്തില്‍ ലഭിച്ച പരാതികളില്‍ സമയബന്ധിതമായി തീരുമാനമെടുക്കുമെന്ന് സമാപനച്ചടങ്ങില്‍ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഫെബ്രുവരി 24ന് ഏറണാകുളത്താണ് അവസാന അദാലത്ത് നടക്കുക. അദാലത്തില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളും പരാതികളും കണക്കിലെടുത്ത് റവന്യൂ വകുപ്പില്‍ കാതലായ മാറ്റങ്ങള്‍ വരുത്തുമെന്നും മന്ത്രി പറഞ്ഞു.