Connect with us

Gulf

ശൈഖ് മുഹമ്മദിന്റെ 'യാത്ര' പുറത്തിറങ്ങി

Published

|

Last Updated

ദുബൈ: യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ പുതിയ പുസ്തകമായ ദി ജേണി യാത്ര പുറത്തിറങ്ങി. 235 പേജുള്ള പുസ്തകത്തില്‍ 2014 വരെയുള്ള 276 ഔദ്യോഗിക, അനൗദ്യോഗിക യാത്രകളുടെ വിവരങ്ങളാണ് ഉള്‍ക്കൊള്ളിച്ചത്. തുടക്കത്തില്‍ ഇംഗ്ലീഷ്, അറബി ഭാഷകളിലാണ് പുസ്തകമെന്ന് ദുബൈ മീഡിയ ഓഫീസ് അറിയിച്ചു. 1949 മുതല്‍ ശൈഖ് മുഹമ്മദ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ യാത്ര വിവരങ്ങള്‍ കൂടാതെ 65 വര്‍ഷത്തെ ജീവിതത്തിനിടയിലെ പ്രധാന സംഭവങ്ങളും പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.