Connect with us

Kozhikode

സുനില്‍ അന്നേ പറഞ്ഞു 916

Published

|

Last Updated

കോഴിക്കോട്: സുനില്‍ പയ്യന്നൂരിന്റെ സംസ്ഥാന സ്‌കൂള്‍ കലോത്സവ “ഫലപ്രവചനം” തെറ്റിയില്ല. കോഴിക്കോടും പാലക്കാടും 916 പോയിന്റുമായി വിജയം പങ്കുവെക്കുമെന്നായിരുന്നു സുനില്‍ പ്രവചിച്ചത്. കോഴിക്കോട് പ്രസ് ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് കമാല്‍ വരദൂര്‍ ഫലപ്രവചനമുള്ള പെട്ടിതുറന്നതോടെ അത് വ്യക്തമായി.
കലോത്സവ ട്രോഫി സ്വന്തമാക്കുന്ന ജില്ല, പോയിന്റ് എന്നിവയൊക്കെ അടങ്ങിയ കുറിപ്പ് കമാല്‍ വരദൂരിനെയും ചേവായൂര്‍ സി ഐ സന്തോഷിനെയും സാക്ഷിയാക്കി കഴിഞ്ഞ 17ന് പെട്ടിയിലിട്ട് പൂട്ടുകയായിരുന്നു. കടലാസിന്റെ മറുവശത്ത് സാക്ഷികള്‍ ഒപ്പുവെക്കുകയും ചെയ്തിരുന്നു. പെട്ടിയുടെ താക്കോല്‍ മച്ചാട് എച്ച് എസ് എസ് അധ്യാപകരായ നസീര്‍, എ പി അസീസ് എന്നിവരെയാണ് ഏല്‍പ്പിച്ചത്.
സംസ്ഥാന സ്‌കൂള്‍ കലോത്സവ പ്രഖ്യാപന സമയത്ത് തന്നെ പ്രവചനപ്പെട്ടി തുറക്കാനായിരുന്ന കരുതിയതെങ്കിലും പിറ്റന്നേക്ക് മാറ്റിവെക്കുകയായിരുന്നെന്ന് സുനില്‍ പറഞ്ഞു. ഇതിനു മുമ്പ് പയ്യന്നൂര്‍ ഉപജില്ലാ മത്സരത്തില്‍ തത്സമയ പ്രവചനം നടത്തി സുനില്‍ ശ്രദ്ധനേടിയിരുന്നു.
ചടങ്ങില്‍ പ്രസ് ക്ലബ് സെക്രട്ടറി ബാലനാരായണന്‍, സനൂജ് പങ്കെടുത്തു.