Connect with us

Ongoing News

അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: സംസ്ഥാന കലോത്സവ സമാപന വേദിയില്‍ വിദ്യാഭ്യാസമന്ത്രി അബ്ദുര്‍റബ്ബിന് നേരെ എസ് എഫ് ഐ പ്രതിഷേധം. കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ നടത്തുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ വിദ്യാഭ്യാസ മന്ത്രി മുന്‍കൈയെടുക്കുന്നില്ലെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ മന്ത്രി അബ്ദുര്‍റബ്ബിനെ കരിങ്കൊടി കാണിക്കുകയായിരുന്നു.
സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി അബ്ദുര്‍റബ്ബ് എഴുന്നേറ്റ ഉടന്‍ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി സദസ്സിലിറങ്ങി. മന്ത്രിക്ക് എതിരെ മുദ്രാവാക്യം വിളിക്കുകയും വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയും ചെയ്ത വിദ്യാര്‍ഥിനികള്‍ അടക്കമുള്ള എസ് എഫ് ഐക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം കെ എം നീനുവിന്റെ നേതൃത്വത്തില്‍ ഷിനോ മെര്‍വിന്‍, രജീഷ് ലാല്‍, ആരതി, റിബിന്‍ എന്നിവരാണ് വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചത്. സിറ്റി സ്‌പൈഡേഴ്‌സിന്റെ നേതൃത്വത്തിലുള്ള പോലീസാണ് ഇവരെ നീക്കിയത്. തുടര്‍ന്ന് നടക്കാവ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.