റണ്‍ കേരള റണിന് തുടക്കം

Posted on: January 20, 2015 11:23 am | Last updated: January 20, 2015 at 11:23 am

run kerlതിരുവനന്തപുരം: ദേശീയ ഗെയിംസിനോടനുബന്ധിച്ച് നടത്തുന്ന റണ്‍ കേരള റണ്‍ കൂട്ടയോട്ടത്തിന് തുടക്കമായി. തിരുവനന്തപുരത്ത് ഗവര്‍ണര്‍ പി സദാശിവം ഫഌഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്തെ മെഗാ റണ്ണില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പങ്കെടുക്കുന്നുണ്ട്. കൊച്ചിയില്‍ നടന്‍ മോഹന്‍ലാല്‍ പ്രതിജ്ഞ ചൊല്ലിക്കൊട്ടുത്തു.
കൂട്ടയോട്ടത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല, വി എസ് ശിവകുമാര്‍, അര്‍ജുന അവാര്‍ഡ് ജേതാക്കള്‍, ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ് തുടങ്ങിയവരും സച്ചിനൊപ്പം ഓടുന്നുണ്ട്. കൊച്ചിയില്‍ നടന്‍മാരായ മോഹന്‍ലാല്‍, ദിലീപ് തുടങ്ങിയ പ്രമുഖരാണ് കൂട്ടയോട്ടത്തില്‍ പങ്കെടുക്കുന്നത്. കേരളത്തിലാകെ നിരവിധി കേന്ദ്രങ്ങളിലാണ് കൂട്ടയോട്ടം സംഘടിപ്പിക്കുന്നത്.