Connect with us

Kasargod

പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അയല്‍വാസിയായ യുവാവിനോടൊപ്പം വീടുവിട്ടു

Published

|

Last Updated

നീലേശ്വരം: പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി അയല്‍വാസിയായ യുവാവിനോടൊപ്പം വീടുവിട്ടു. നീലേശ്വരം കാട്ടിപ്പൊയിലിലെ കൊല്ലമ്പാറയില്‍ രാമചന്ദ്രന്‍-രമണി ദമ്പതികളുടെ മകളും കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനിയുമായ രജീഷയാണ് (18) കാമുകനും അയല്‍വാസിയുമായ നിഷാദിനോടൊപ്പം ഒളിച്ചോടിയത്. ഈമാസം 17ന് രാവിലെ പതിവുപോലെ സ്‌കൂളില്‍ പോകുന്നകതിനാണ് രജീഷ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ തിരിച്ചെത്തിയില്ല. ഇതേ തുടര്‍ന്ന് വീട്ടുകാര്‍ രജിഷയെ മൊബൈല്‍ഫോണില്‍ വിളിച്ചുവെങ്കിലും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. സ്‌കൂളില്‍ അന്വേഷിച്ചപ്പോള്‍ സ്‌കൂളിലേക്ക് വന്നില്ലെന്നാണ് മറുപടി ലഭിച്ചത്.
പിന്നീട് ബന്ധുവീടുകളിലും മറ്റും അന്വേഷണം നടത്തിയെങ്കിലും ഫലമൊന്നുമുണ്ടായില്ല. ഇതിനിടയിലാണ് രജീഷയെ കാണാതായ ദിവസംതന്നെ അയല്‍വാസിയായ നിഷാദിനെയും കാണാനില്ലെന്ന വിവരം ലഭിച്ചത്. ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.