Connect with us

Malappuram

യന്ത്രങ്ങളുടെ കാലപ്പഴക്കം ടെക്‌സ്റ്റൈല്‍സ് മേഖല നഷ്ടത്തില്‍

Published

|

Last Updated

കോട്ടക്കല്‍: പൊതുമേഖലാ സ്ഥാപനമായ ടെക്‌സ്റ്റെയില്‍ മില്ലുകളുടെ പ്രവര്‍ത്തനത്തില്‍ സമഗ്ര അഴിച്ചു പണി നടത്തണമെന്നാവശ്യം. കാലപ്പഴക്കമുള്ള യന്ത്രങ്ങളാണ് ഇപ്പോഴും പ്രവര്‍ത്തിക്കതുന്നത്.
മുപ്പതിലേറെ വര്‍ഷത്തെ പഴക്കമുള്ള ഇവയുടെ നവീകരണം നടക്കാത്തതിനാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന നൂലുകള്‍ക്ക് ഗുണമേന്‍മ ഇല്ല. യന്ത്രങ്ങളുടെ നവീകരണത്തിന് സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാത്തതാണ് കാരണം. മില്ലുകളെ മനപ്പൂര്‍വം നഷ്ടത്തിലേക്ക് നയിക്കുന്ന നടപടികളാണ് ഉദ്യോഗസ്ഥ തലങ്ങളില്‍ നടക്കുന്നതെന്ന് തൊഴിലാളികള്‍ ആരോപിക്കുന്നു. പരുത്തിശേഖരണ സമയത്ത് ഇതിനായി ശ്രമിക്കുന്നില്ലെന്നും, പരുത്തിയുടെ സീസനായ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇവ ശേഖരിക്കാനായി യാതൊന്നും ചെയ്യുന്നില്ലെന്ന ആരോപണവും തൊഴിലാളികള്‍ ഉയര്‍ത്തുന്നു.
തൊഴിലാളികളുടെ ഇടക്കാല വേതന വര്‍ധനവ് പോലും തടയുകയാണ്. ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണമുണ്ടാകുന്ന നഷ്ടങ്ങള്‍ മറച്ച്‌വെച്ച് ധനകാര്യ കമ്മി ചൂണ്ടിക്കാട്ടിയാണ് ഇത് ചെയ്യുന്നത്. എന്നാല്‍ മില്‍ ഉദ്യോഗസ്ഥരുടെ ശമ്പളം ലക്ഷം രൂപയുടെ അടുത്താണെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.
ഉദ്യോഗസ്ഥരുടെ അനാസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന സര്‍ക്കാര്‍ തൊഴിലാളികള്‍ക്ക് മാന്യമായ വിമിക്കല്‍ പദ്ധതി നടപ്പാക്കി പിരിഞ്ഞുപോകാന്‍ അനുവദിക്കണമെന്ന ആവശ്യവും തൊഴിലാളികള്‍ ഉന്നയിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എടരിക്കോട് ടെക്‌സ്‌റ്റെയില്‍സ് മില്‍തൊഴിലാളിയൂനിയന്‍ (എസ് ടി യു) നടത്തിയ യോഗം അബ്ദുര്‍റഹ്മാന്‍ രണ്ടത്താണി എം എല്‍ എ ഉദ്ഘാടനം ചെയ്തു. പി സിദ്ദീഖ് അധ്യക്ഷത വഹിച്ചു.