Connect with us

Palakkad

സെക്രട്ടറിയെ നിലനിര്‍ത്തി ജില്ലാ കമ്മിറ്റിയില്‍ വന്‍അഴിച്ച് പണിക്ക് സാധ്യത

Published

|

Last Updated

പാലക്കാട്: സി പി എം ജില്ലാ സെക്രട്ടറിയെ നിലനിര്‍ത്തി ജില്ലാകമ്മിറ്റിയില്‍ വന്‍ അഴിച്ച് പണിക്ക് സാധ്യത.നിലവില്‍ 41 അംഗ ജില്ലാ കമ്മിറ്റിയാണുള്ളത്. ഏരിയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറിയവരെ ജില്ലാ കമ്മിറ്റിയില്‍ പുറത്താക്കാനാണ് തീരുമാനം. ഏരിയ സെക്രട്ടറിയെന്ന നിലയില്‍ ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ച ഒട്ടേറെ പേര്‍ക്ക് ഇത് മൂലം സ്ഥാനം നഷ്ടപ്പെടും.
അതേസമയം, ഏരിയ സെക്രട്ടറിയെന്ന പദവി കൊണ്ടു മാത്രം ജില്ലാ കമ്മിറ്റിയിലെടുക്കാനുള്ള സാധ്യതകളും കുറവാണ്. കഴിഞ്ഞ തവണ മുണ്ടൂര്‍, അട്ടപ്പാടി ഏരിയ സെക്രട്ടറിമാരെ ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത്തവണ ജില്ലയിലെ ഔദ്യോഗികപക്ഷ നേതൃത്വത്തിനു കനത്ത വെല്ലുവിളി ഉയര്‍ത്തിയ മുണ്ടൂരിനോട് അനുകൂല സമീപനം ഉണ്ടാകുക പ്രയാസം. ആരോപണങ്ങള്‍ ഉയര്‍ന്ന ചിലരെയും ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയേക്കും. ജില്ലാ സെക്രട്ടറി സ്ഥാനത്തു സി കെ രാജേന്ദ്രന്‍ തന്നെ തുടരുമെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്.——
ജില്ലാ സെക്രട്ടേറിയറ്റിലെ പ്രമുഖരെല്ലാം രാജേന്ദ്രനെ പിന്തുണയ്ക്കുന്നുണ്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ പ്രമുഖരായ സിഐടിയു ജില്ലാ സെക്രട്ടറി പി —കെ ശശി, കെഎസ്‌കെടിയു ജില്ലാ സെക്രട്ടറി ആര്‍ ചിന്നക്കുട്ടന്‍ എന്നിവര്‍ രാജേന്ദ്രനു പിന്‍ബലമേകുന്നുണ്ട്. ഈയൊരു സാഹചര്യത്തില്‍ മറ്റൊരാള്‍ രംഗത്തെത്താനുള്ള സാധ്യതയില്ല. കഴിഞ്ഞ തവണയാണു രാജേന്ദ്രന്‍ ജില്ലാ സെക്രട്ടറിയായത്. മുന്‍കാലങ്ങളില്‍ നിന്ന് വിത്യസ്തമായി ഇത്തവണ വിഭാഗീയതയുടെ പേരില്‍ ചേരിതിരിഞ്ഞുള്ള പോരാട്ടം ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി നേതൃത്വം. കഴിഞ്ഞ തവണത്തെ സമ്മേളനത്തില്‍ വിഎസ് പിണറായി വിഭാഗങ്ങള്‍ തമ്മിലുള്ള ചേരിപ്പോര് നിറഞ്ഞുനിന്നിരുന്നുവെങ്കില്‍ ഇത്തവണ വിഭാഗീയത ഏറെക്കുറെ വേരറ്റുവെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ടി നേതൃത്വം. എം ആര്‍ മുരളിക്കൊപ്പം ജെ വി എസ് പ്രവര്‍ത്തകരെയും തിരിച്ചെടുത്തത് പാര്‍ട്ടി വലിയ വിജയമായിട്ടാണ് ഉയര്‍ത്തികാട്ടുന്നത് ഔദ്യോഗി പക്ഷത്തിനൊപ്പമാണ് മുരളിയും. ഈ സമ്മേളനകാലത്ത് മുണ്ടൂര്‍ ഏരിയാകമ്മിറ്റി മാത്രമാണ് വി എസ് പക്ഷത്തിനൊപ്പം നിന്നത്. വി എസ് പക്ഷത്ത് ശക്തമായുണ്ടായിരുന്ന പുതുശ്ശേരി ഏരിയാകമ്മിറ്റി ഔദ്യോഗിക പക്ഷത്തിനൊപ്പമാണ്. ഇപ്പോള്‍ ഉള്ളത് 41 അംഗ ജില്ലാകമ്മിറ്റിയിലും വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ് വി എസ് പക്ഷത്ത് ഉള്ളത്.
വി എസ് പക്ഷത്തെ പ്രധാനനേതാവായ എ പ്രഭാകരനെതിരായ സാമ്പത്തിക ക്രമക്കേട് ആരോപണവും സമ്മേളനത്തില്‍ ചര്‍ച്ചയാവാന്‍ സാധ്യതയുണ്ട്. പാര്‍ട്ടിയില്‍നിന്നും ബി ജെ പിയിലേക്ക് അണികള്‍ ചോരുന്നുവെന്ന ആരോപണത്തെ കുറിച്ചും ചര്‍ച്ച നടന്നേക്കും.

Latest