Connect with us

Wayanad

ഫെബ്രുവരി 15 മുതല്‍ ഗ്യാസ് സബ്‌സിഡി ബേങ്ക് അക്കൗണ്ടിലൂടെ മാത്രം

Published

|

Last Updated

കല്‍പ്പറ്റ: ആധാര്‍ കാര്‍ഡ് ഉള്ള എല്‍ പി ജി ഉപഭോക്താക്കള്‍ ഫെബ്രുവരി 15ന് മുമ്പായി ആധാര്‍ നമ്പര്‍ ബേങ്ക് അക്കൗണ്ടിലും ഗ്യാസ് ഏജന്‍സിയിലും ബന്ധിപ്പിച്ചാല്‍ സബ്‌സിഡി ബേങ്ക് അക്കൗണ്ടിലൂടെ ലഭിക്കുമെന്ന് ജില്ലാ ലീഡ് മാനേജര്‍ എം വി രവീന്ദ്രന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ അവരുടെ ബേങ്ക് അക്കൗണ്ടിന്റെ വിവരങ്ങള്‍ ഗ്യാസ് ഏജന്‍സിയിലോ, അല്ലെങ്കില്‍ 17 അക്ക എല്‍ പി ജി തിരിച്ചറിയല്‍ നമ്പര്‍ ബാങ്കിലോ ഈ തിയ്യതിക്കകം രജിസ്റ്റര്‍ ചെയ്യണം. 17 അക്ക എല്‍ പി ജി തിരിച്ചറിയല്‍ നമ്പര്‍”ാ്യഘ ജഏ. ശി” എന്ന വെബ് സൈറ്റ് വഴി അറിയാം.
ജില്ലയിലെ 95.03% ഉപഭോക്താക്കളും ഇതിനോടകം തന്നെ പദ്ധതി പ്രകാരം ഗ്യാസ് സബ്‌സിഡി ബാങ്ക് അക്കൗണ്ട് വഴി ലഭിക്കുന്നതിനുള്ള അര്‍ഹത നേടിയിട്ടുണ്ട്. ഈ പദ്ധതിയില്‍ വയനാട് അഖിലേന്ത്യാതലത്തില്‍ തന്നെ ഒന്നാം സ്ഥാനം കൈവരിച്ച ജില്ലയാണെന്നും അദ്ദേഹം പറഞ്ഞു. ആധാര്‍ കാര്‍ഡിന്റെ കോപ്പി ഗ്യാസ് ഏജന്‍സിയില്‍ സമര്‍പ്പിച്ച ജില്ലയിലെ 4152 ഉപഭോക്താക്കള്‍ ആധാര്‍ കാര്‍ഡ് അക്കൗണ്ടുള്ള ബേങ്കില്‍ ഇനിയും സമര്‍പ്പിച്ചിട്ടില്ല എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ ഉപഭോക്താക്കള്‍ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡിന്റെ കോപ്പി ബാങ്കില്‍ സമര്‍പ്പിച്ച് ഗ്യാസ് സബ്‌സിഡി ലഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കണം.
ഗ്യാസ് ഏജന്‍സിയിലും ബാങ്കിലും ഇതിനോടകം ആധാര്‍ സമര്‍പ്പിച്ച ഉപഭോക്താക്കള്‍ക്ക് “ാ്യഘജഏ.ശി” എന്ന വെബ് സൈറ്റിലൂടെ ബാങ്ക് അക്കൗണ്ട് മുഖേന സബ്‌സിഡി ലഭിക്കുന്നതിനുള്ള അര്‍ഹത നേടിയെന്ന് ഉറപ്പ് വരുത്താവുന്നതാണ്. ബാങ്കിന്റെയും ഗ്യാസ് കമ്പനിയുടെയും കോളത്തില്‍ പച്ച ലൈറ്റ് തെളിഞ്ഞിട്ടുണ്ടെങ്കില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി എന്ന് മനസിലാക്കാം.
ഏതെങ്കിലും കോളത്തില്‍ ചുവന്ന ലൈറ്റാണ് കാണുന്നതെങ്കില്‍ ആധാര്‍ ഇനിയും ലിങ്ക് ചെയ്തിട്ടില്ല എന്നാണ് അര്‍ഥം. സംശയ നിവാരണത്തിനായി ലീഡ് ബാങ്കുമായി ബന്ധപ്പെടണം. ഫോണ്‍ : 04936