Connect with us

Palakkad

ആര്യമ്പളളം കോളനി സ്വയംപര്യാപ്ത കേന്ദ്രമാകും: പി കെ ബിജു എം പി

Published

|

Last Updated

ആലത്തൂര്‍: ആലത്തൂര്‍ പാര്‍ലിമെന്റ് മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ചിറ്റൂര്‍ നിയമസ” മണ്ഡലത്തിലെ ആര്യമ്പളളം കോളനി മൂന്ന് മാസത്തിനകം സ്വയം പര്യാപ്ത ആവാസ കേന്ദ്രമാകുമെന്ന് പി കെ ബിജു എം പി.
കോളനിയില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു എം പി. കോളനിയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി എം പിയുടെ നിര്‍ദ്ദേശ പ്രകാരം പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ടില്‍ നിന്നും ഒരു കോടി രൂപയാണ് അനുവദിച്ചത്.
പദ്ധതി പ്രകാരം അനുവദിച്ച കോണ്‍ക്രീറ്റ് റോഡുകള്‍, ടാറിംഗ് റോഡുകള്‍ എന്നിവ പൂര്‍ത്തിയായി. റോഡുകള്‍ പാര്‍ശ്വഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവ്യത്തി, അങ്കണവാടി, വൈദ്യുതി ലൈന്‍ മാറ്റി സ്ഥാപിക്കല്‍, വീടുകളിലേക്ക് കുടിവെളള കണക്ഷന്‍ എന്നിവയും പൂര്‍ത്തിയായിട്ടുണ്ട്. വീടുകളുടെ റിപ്പയറിംഗ് ജോലികള്‍, ലൈബ്രറി-വിജ്ഞാന്‍വാടി, സ്വയം തൊഴില്‍ പദ്ധതി, ഒരു ബോര്‍വെല്ലുള്‍പ്പെടെ മുന്ന് കിണറുകള്‍ തുടങ്ങിയവയാണ് ഇനി പൂര്‍ത്തിയാകാനുളളത്. ഇവ മൂന്ന് മാസത്തിനകം പൂര്‍ത്തീകരിക്കണമെന്ന കര്‍ശ്ശന നിര്‍ദ്ദേശം എം പി ഉദ്ദേ്യാഗസ്ഥര്‍ക്ക് നല്‍കിയിട്ടുണ്ട്. കോളനി പരിസരത്ത് നടന്ന അവലോകന യോഗത്തില്‍ നിര്‍മ്മിതി കേന്ദ്രം പ്രൊജക്ട് മാനേജര്‍, ജില്ലാ പട്ടികജാതി വികസന വകുപ്പ് ഓഫീസര്‍ തുടങ്ങിയ ഉദ്ദേ്യാഗസ്ഥരും പങ്കെടുത്തു.