Connect with us

Ongoing News

ജമാഅത്ത് കൗണ്‍സിലുകള്‍ ഒന്നിച്ചു

Published

|

Last Updated

തിരുവനന്തപുരം: ജമാഅത്ത് കൗണ്‍സിലുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുവാന്‍ തീരുമാനിച്ചതായി സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അഡ്വ. എ പൂക്കുഞ്ഞ് ചെര്‍മാനായും അഡ്വ. കെ ഹസന്‍ പ്രസിഡന്റായും അഡ്വ. എം താജുദ്ദീന്‍ ജനറല്‍ സെക്രട്ടറിയുമായുമുള്ള സംസ്ഥാന കമ്മിറ്റി രൂപവത്കരിച്ചു. മറ്റ് സംസ്ഥാന, ജില്ലാ ഭാരവാഹികളെ രണ്ടാഴ്ചക്കകം പ്രഖ്യാപിക്കും. മദ്യത്തിനും മയക്കുമരുന്നിനും വിവാഹ ധൂര്‍ത്തിനുമെതിരെ ഈ മാസം 26ന് നടത്താനിരുന്ന വാഹനയാത്ര അടുത്ത മാസം രണ്ടാം വാരത്തിലേക്ക് മാറ്റിവെച്ചതായും അവര്‍ അറിയിച്ചു. 26ന് ഭരണഘടന സംരക്ഷണ ദിനമായി ആചരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികളായ അഡ്വ. എ പൂക്കുഞ്ഞ്, അഡ്വ. കെ എ ഹസന്‍, അസീസ് പങ്കെടുത്തു.

Latest