Connect with us

Thrissur

ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ഇസ്മാഈല്‍ തറയില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി

Published

|

Last Updated

ചാവക്കാട്: തൃശൂര്‍ പുതുക്കാട് നടന്ന ജില്ലാ പഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ ചാമ്പ്യന്‍ ഓഫ് ചാമ്പ്യനായി ഇസ്മാഈല്‍ തറയിലിനെ തെരഞ്ഞെടുത്തു. മണ്ണുത്തി സ്വദേശിയായ ഇസ്മാഈല്‍ 2012ല്‍ കസാക്കിസ്ഥാനില്‍ നടന്ന ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ ഷിപ്പില്‍ ഇന്ത്യയെ പ്രതിനീകരിച്ചുപോയ എട്ട് പേരില്‍ ഒരാളായിരുന്നു.
പഞ്ചാബിലെ ലുതിയാനയില്‍ നടന്ന ദേശീയ പഞ്ചഗുസ്തി മത്‌സരത്തില്‍ ഗോള്‍ഡ് മെഡലടക്കം ഇന്ത്യക്കകത്തും പുറത്തുമായി നിരവധി മത്‌സരങ്ങളില്‍ പങ്കെടുക്കുകയും ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. ഇന്റര്‍നാഷ്‌നല്‍ ചാമ്പ്യന്‍മാരടക്കം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 70 ഓളം പേര്‍ മത്‌സരത്തില്‍ പങ്കെടുത്തു. ഇന്ത്യയുടെ ചീഫ് റഫറി കൊരട്ടി സ്വദേശി എം ഡി റാഫേല്‍ ആണ് മത്‌സരം നിയന്ത്രിച്ചത്. പാവറട്ടിയില്‍ സഹോദരന്റെ തറയില്‍ ഒപ്പ്റ്റിക്കല്‍സില്‍ ജോലിചെയ്യുന്ന ഇസ്മാഈല്‍ ചാവക്കാട് പവര്‍ ഫിറ്റ്‌നസിലാണ് പ്രാക്ടീസ് ചെയ്യുന്നത്. പഞ്ചഗുസ്തി കേരളാ സ്‌പോട്‌സ് കണ്‍സില്‍ അംഗീകരിക്കാത്തതില്‍ കേരളത്തിലെ 2000 ലധികം പേര്‍ ഖേദത്തിലാണ്. എന്നാല്‍ ഒളിമ്പിക്‌സ് മത്‌സരത്തില്‍ പഞ്ചഗുസ്തിക്ക് അംഗീകാരമുണ്ട്. 2016 ല്‍ ബ്രസീലില്‍ നടക്കുന്ന ഒളിമ്പിക്‌സില്‍ ഇന്റര്‍നാഷ്‌നല്‍ ഒളിമ്പിക്‌സ് കമ്മിറ്റി പഞ്ചഗുസ്തി ഭിന്നശേഷിക്കാര്‍ക്ക് പങ്കെടുക്കാന്‍ അംഗീകാരം നല്‍കിയിട്ടുണ്ട്. അതികം താമസിക്കാതെ ഒളിമ്പിക്‌സില്‍ ജനറല്‍ വിഭാഗത്തിലും പഞ്ചഗുസ്തിക്ക് ഇടം കിട്ടുമെന്ന് കേരളാ സ്‌പോട്‌സ് കൗണ്‍സിലും കേരളത്തില്‍ പഞ്ചഗുസ്സ്ഥിക്ക് അംഗീകാരം നല്‍കുമെന്നും ഇന്റര്‍നാഷ്‌നല്‍ റഫറി റാഫേല്‍ പറഞ്ഞു.