Connect with us

Kerala

ദേശീയ ഗെയിംസ്: മുണ്ടയാട് ഒരുങ്ങിയത് ദക്ഷിണേന്ത്യയിലെ പടുകൂറ്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം

Published

|

Last Updated

കണ്ണൂര്‍: ദേശീയ ഗെയിംസിന് വേദിയൊരുക്കി ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്റ്റേഡിയം കണ്ണൂര്‍ മുണ്ടയാട് പൂര്‍ത്തിയായി. ബാസ്‌ക്കറ്റ് ബോളിലെ പുത്തന്‍ സ്മാഷുകളും ഗുസ്തിയുടെ പോരാട്ടവീര്യവും മുന്നിലെത്തുന്ന മേളയ്ക്കാണ് കണ്ണൂര്‍ ആതിഥ്യമരുളുന്നത്.
ദേശീയ ഗെയിംസിന്റെ കണ്ണൂരിലെ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയമാണ്. സ്റ്റേഡിയത്തിന്റെ അകവും പുറവും ദേശീയ തലത്തില്‍ ആദ്യമായി വിരുന്നെത്തുന്ന മേളയ്ക്ക് സജ്ജമായി കഴിഞ്ഞു. ഗെയിംസിനായി സംസ്ഥാനത്ത് ഏറ്റവും ആദ്യം പൂര്‍ത്തിയായ സ്റ്റേഡിയമെന്ന ഖ്യാതിയും കണ്ണൂരിലെ ഈ കളത്തിനു സ്വന്തം. സംസ്ഥാന കായിക യുവജനക്ഷേമ ഡയറക്ടറേറ്റിന്റെ ഉടമസ്ഥതയിലുള്ള 16.2 ഏക്കര്‍ സ്ഥലത്താണ് കൂറ്റന്‍ ഇന്‍ഡോര്‍ സ്റ്റേഡിയം ഒരുങ്ങിയത്. 23.5 കോടി രൂപ ചെലവില്‍ നിര്‍മ്മിച്ച സ്റ്റേഡിയത്തില്‍ 2600 ചതുരശ്ര അടി വിസ്തൃതിയിലാണ് കളിയിടം. 93 ലക്ഷം രൂപ ചെലവില്‍ ശബ്ദനിയന്ത്രണ സംവിധാനവും 3.72 കോടി രൂപയുടെ അനുബന്ധ പ്രവൃത്തികളും പൂര്‍ത്തിയായി. 77.50 ലക്ഷം രൂപ ചെലവില്‍ അമേരിക്കയിലെ പ്രസ്റ്റീജ് എന്ന കമ്പനിയില്‍ നിന്നും മേപ്പിള്‍ വുഡ് ഉപയോഗിച്ചുള്ള ഫ്‌ളോറിംഗും ഇവിടെ നടത്തി. 3000 കാണികളെ ഉള്‍ക്കൊള്ളാന്‍ സ്റ്റേഡിയത്തിനാകും. ശീതീകരണ സംവിധാനം കൂടിയായാല്‍ അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് കൂടി ആതിഥ്യമരുളാന്‍ മുണ്ടയാട്ടെ സ്റ്റേഡിയത്തിന് സാധിക്കും.
800 ഓളം കായിക താരങ്ങളും 300ലേറെ ഓഫീഷ്യല്‍സും മറ്റ് ഭാരവാഹികളും കോച്ചുകളും അടക്കം 1400 ഓളം പേരാണ് ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് കണ്ണൂരിലെത്തുക. ഇതിനു പുറമെ വിപുലമായ മാധ്യമ സംഘവും എത്തും. ഒരു വര്‍ഷം കൊണ്ടാണ് മൂവായിരത്തോളം പേര്‍ക്ക് ഇരിക്കാവുന്ന ബൃഹത്തായ സ്റ്റേഡിയം നിര്‍മ്മിച്ചത്. സ്റ്റേഡിയത്തിന് പുറത്ത് വിശിഷ്ടാതിഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വാഹന പാര്‍ക്കിംഗ് സൗകര്യമൊരുക്കുന്നതുള്‍പ്പെടെയുള്ള ജോലികളും ഏറെക്കുറെ പൂര്‍ത്തിയായി.
സ്റ്റേഡിയത്തിന്റെ മുന്‍ ഭാഗത്തെ സൗന്ദര്യവത്ക്കരണം സര്‍ക്കാര്‍ സ്ഥാപനമായ ജവഹര്‍ലാല്‍ ബോട്ടാണിക്കല്‍ ഗാര്‍ഡനാണ് ഏറ്റെടുത്ത് നടത്തുന്നത്. 1,20,000 ലിറ്റര്‍ സംഭരണ ശേഷിയുള്ള ജല ടാങ്കിന്റെയും ചുറ്റുമതിലിന്റെയും പണി നേരത്തെ തീര്‍ത്തിരുന്നു. ആയിരത്തോളം വാഹനങ്ങള്‍ക്ക് ഇവിടെ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും പ്രകൃതി സൗഹൃദ ഇന്‍ഡോര്‍ സ്റ്റേഡിയമാണ് കണ്ണൂരില്‍ ഒരുങ്ങിയത്.അതിനാല്‍ തന്നെ തുറന്ന മൈതാനത്ത് കളി കാണുന്ന അതേ ആവേശത്തോടെ മത്സരങ്ങള്‍ ആസ്വദിക്കാനാവും.
ഗാലറി, കളിക്കാര്‍ക്കുള്ള ഡ്രസ്സിംഗ് റൂമുകള്‍, ഒഫീഷ്യല്‍സുകള്‍ക്കുള്ള മുറികള്‍, മീഡിയാ ലോഞ്ച്, എന്നിവ സജ്ജീകരിച്ചിട്ടുണ്ട് ഇന്ത്യന്‍-യൂറോപ്യന്‍ ടോയ്‌ലറ്റുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക സജ്ജീകരണങ്ങളും സ്റ്റേഡിയത്തിലെ സവിശേഷതയാണസ്റ്റേഡിയത്തിനകത്തും പുറത്തും ആധുനിക ദീപ സംവിധാനങ്ങളുണ്ട