Connect with us

Kasargod

കെ പി സതീഷ്ചന്ദ്രന്‍ വീണ്ടും ജില്ലാ സെക്രട്ടറി

Published

|

Last Updated

കാസര്‍കോട്: സി പി എം ജില്ലാസെക്രട്ടറിയായി കെ പി സതീഷ്ചന്ദ്രനെ ഐകകണ്‌ഠ്യേന വീണ്ടും തിരഞ്ഞെടുത്തു. കോളിയടുക്കം എം ബി ബാലകൃഷ്ണന്‍ നഗറില്‍ ഇന്നലെ സമാപിച്ച ജില്ലാസമ്മേളനത്തിലാണ് സതീഷ്ചന്ദ്രനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. മൂന്നാം തവണയാണ് ഇദ്ദേഹം സെക്രട്ടറിയാകുന്നത്.
2008 ആഗസ്തില്‍ എ കെ നാരായണന്‍ സ്ഥാനമൊഴിഞ്ഞപ്പോഴാണ് ആദ്യം ജില്ലാസെക്രട്ടറിയാകുന്നത്. 2011ല്‍ കാലിക്കടവില്‍ ചേര്‍ന്ന ജില്ലാസമ്മേളനത്തില്‍ വീണ്ടും സെക്രട്ടറിയായി. ഇപ്പോള്‍ പാര്‍ട്ടി സംസ്ഥാനകമ്മിറ്റി അംഗമാണ്.
നീലേശ്വരം പട്ടേന സ്വദേശിയായ സതീഷ്ചന്ദ്രന്‍ വിദ്യാര്‍ഥി- യുവജന പ്രസ്ഥാനത്തിലൂടെയാണ് പാര്‍ട്ടി നേതൃത്വത്തിലെത്തുന്നത്.