Connect with us

Wayanad

മതസ്ഥാപനങ്ങള്‍ ദേശസ്‌നേഹമുള്ള സമൂഹത്തെ വളര്‍ത്തിയെടുക്കാന്‍: കാന്തപുരം

Published

|

Last Updated

പനമരം: ബദ്‌റുല്‍ ഹുദാ അടക്കമുള്ള സുന്നത്ത് ജമാഅത്തിന്റെ കീഴിലുള്ള ചെറുതും വലുതുമായ മത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നത് ദേശസ്‌നേഹവും ധാര്‍മിക ബോധവുമുള്ള സമൂഹത്തെ വളര്‍ത്തി എടുക്കാനാണെന്ന് സുന്നി ജം ഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പിഅബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.
തിരുനബിയെ സ്‌നേഹിക്കാന്‍ പഠിപ്പിക്കുക വഴി നബി ചര്യയിലേക്ക് മുസ് ലിം സമൂഹം പൂര്‍ണമായും എത്തിച്ചേരും. നബി തിരുമേനിയെ സ്‌നേഹിക്കുന്നവര്‍ക്ക് രാജ്യ ദ്രോഹികളും തീവ്രവാദികളുമാവാന്‍ കഴിയില്ലെന്നും കാന്തപുരം പറഞ്ഞു. പനമരം ബദ്‌റുല്‍ ഹുദയില്‍ സംഘടിപ്പിച്ച ജില്ലാ ഹുബ്ബു റസൂല്‍ കോണ്‍ഫറന്‍സില്‍ മദ്ഹു റസൂല്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ അധ്യക്ഷത വഹിച്ചു. സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമാ സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം ഉദ്ഘാടനം ചെയ്തു.
മെഡിക്കല്‍ എയ്ഡ് ഡിസ്റ്റിബ്യൂഷന്‍ ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍വഹിച്ചു. എസ് വൈഎസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പി ഹസന്‍ മൗലവി ബാഖവി, എ കെ അബൂബക്കര്‍ മൗലവി, പി ഉസ്മാന്‍ മൗലവി, എന്നിവര്‍ പ്രസംഗിച്ചു. ഫലാഹ് പ്രിന്‍സിപ്പല്‍ എം അബ്ദു റഹിമാന്‍ മുസ്‌ലിയാര്‍, ബീരാന്‍ ഹാജി കൂളിവയല്‍ എന്നിവരെ കാന്തപുരം ഷാളണിയിച്ച് ആദരിച്ചു. ബദ്‌റുല്‍ ഹുദാ ജനറല്‍സെക്രട്ടറി പി ഉസ്മാന്‍ മൗലവിക്ക് കഴിഞ്ഞ പത്ത് വര്‍ഷത്തെ മെച്ചപ്പെട്ട സേവനത്തിനുള്ള പൂര്‍വ വിദ്യാര്‍ഥികളുടെ വകയുള്ള പുരസ്‌കാരം കാന്തപുരം നല്‍കി.
ബദ്‌റുല്‍ ഹുദയിലെ പ്രഥമ വിദ്യാര്‍ഥിയായിരുന്ന അബൂബക്കര്‍ സിദ്ദീഖ് സഖാഫിയുടെ നികാഹ് കര്‍മത്തിന് വേദി സാക്ഷിയായി.
പാലേരി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, എം വി ഹംസ ഫൈസി, തരുവണ അബ്ദുല്ല മുസ്‌ലിയാര്‍, കെ ഒ അഹമ്മദ് കുട്ടി ബാഖവി, വി എസ് കെ തങ്ങള്‍, കെ എസ് മുഹമ്മദ് സഖാഫി, കെ കെ മുഹമ്മദലി ഫൈസി, കെ കെ മമ്മൂട്ടി മദനി തുടങ്ങിയവര്‍ പങ്കെടുത്തു.പി കെ ഇബ്രാഹീം സഖാഫി സ്വാഗതവും വരിയില്‍ മുഹമ്മദ് നന്ദിയും പറഞ്ഞു.