Connect with us

Kozhikode

ശുചിത്വ നഗരം സുന്ദര നഗരം: ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Published

|

Last Updated

കോഴിക്കോട്: കോര്‍പറേഷന്റെ ശുചിത്വ നഗരം സുന്ദര നഗരം പദ്ധതിയുടെ ഭാഗമായി നടപ്പില്ലാക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. കോര്‍പറേഷനൊപ്പം സന്നദ്ധ സംഘടനകളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളും കുടുംബശ്രീ, യുവജന ക്ഷേമ ബോര്‍ഡ്, എന്‍ എസ് സി, എസ് പി സി എന്നിവയിലെ അംഗങ്ങളും നഗരസഭാ ശുചീകരണ തൊഴിലാളികളും ആദ്യ ദിവസത്തെ ശുചീകരണത്തില്‍ പങ്കാളികളായി.
ആദ്യ ദിവസത്തില്‍ തന്നെ നഗരത്തിലെ സ്റ്റേഡിയം ജംഗ്ഷന്‍- പുതിയ റോഡ്, കല്ലായ്- മീഞ്ചന്ത റോഡ്, ഗാന്ധി റോഡ്, വയനാട് റോഡ്, തളി റോഡ് എന്നിവ ശുചീകരിച്ചു. ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യങ്ങള്‍ നിറവ് വേങ്ങേരിക്കും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ക്ലീന്‍ കേരളക്കും കൈമാറുമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ വാര്‍ഡ്- സര്‍ക്കിള്‍ തലങ്ങള്‍ കേന്ദ്രീകരിച്ച് ശുചീകരണം വ്യാപിപ്പിക്കും.
സ്റ്റേഡിയം- പുതിയറ റോഡ് കേന്ദ്രീകരിച്ച് നടന്ന നഗരസഭാതല ഉദ്ഘാടനം ചലച്ചിത്ര സംവിധായകന്‍ രഞ്ജിത് നിര്‍വഹിച്ചു. മേയര്‍ പ്രൊഫ. എ കെ പ്രേമജം അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ പി ടി അബ്ദുല്‍ ലത്വീഫ്, ജാനമ്മ കുഞ്ഞുണ്ണി പ്രസംഗിച്ചു. കൗണ്‍സിലര്‍മാരായ എം മോഹനന്‍, ടി രജനി, ടി സുജന്‍, പി കിഷന്‍ചന്ദ്, സക്കറിയ പി ഹുസൈന്‍, വി സുധീര്‍, കെ രവീന്ദ്രന്‍, വി ജലജ, സി പി മുസാഫര്‍ അഹമ്മദ്, മീരാദര്‍ശക്, ടി കെ സൗദാബി, സി കെ രേണുകദേവി, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ എ പി ബാബു, കോര്‍ഡിനേറ്റര്‍ കുഞ്ഞഹമ്മദ് പങ്കെടുത്തു. സാമൂഹികക്ഷേമം സ്ഥിരം സമിതി ചെയര്‍മാന്‍ എം രാധാകൃഷ്ണന്‍ മാസ്റ്റര്‍ സ്വാഗതവും കൗണ്‍സിലര്‍ കെ വി ബാബുരാജ് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest