Connect with us

Kozhikode

മണ്ണ് സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആരംഭിക്കും: മന്ത്രി മോഹനന്‍

Published

|

Last Updated

വടകര: ജൈവ കൃഷിയുടെ വികസനത്തിനായി മണ്ണ് സംരക്ഷിക്കാന്‍ വിവിധ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരുന്നതായി കൃഷി മന്ത്രി കെ പി മോഹനന്‍.
ചോമ്പാല്‍ കറപ്പക്കുന്ന് ബംഗ്ലക്കുന്ന് സാമൂഹിക വികസന സമിതി വാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല ഈങ്ങോളി അധ്യക്ഷത വഹിച്ചു.
ജൈവ കര്‍ഷകരായ മാട്ടാണ്ടി ചന്ദ്രന്‍, വടക്കണ്ടി കുഞ്ഞിക്കണ്ണന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഉഷ ചാത്തംകണ്ടി, എം കുഞ്ഞിരാമന്‍, എം പി കുമാരന്‍, പി ശ്രീധരന്‍, പി രാഘവന്‍, എം പി ജയപ്രകാശ്, പ്രദീപ് ചോമ്പാല, വി പി പ്രകാശന്‍, ഹാരിസ് മുക്കാളി, കെ ടി രവീന്ദ്രന്‍, പി എം അശോകന്‍, അഡ്വ. രാജീവ് മല്ലിശ്ശേരി, ഏ ടി ശ്രീധരന്‍, എം പ്രമോദ് പ്രസംഗിച്ചു.