Connect with us

Kozhikode

നാടെങ്ങും നബിദിനാഘോഷം

Published

|

Last Updated

ബാലുശ്ശേരി: പ്രവാചക സ്‌നേഹ സന്ദേശം വിളിച്ചോതി നാടെങ്ങും നബിദിനം ആഘോഷിച്ചു.അറപ്പീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന പരിപാടി ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ നടന്നു. അബ്ദുര്‍റഹിമാന്‍ സഖാഫി കാന്തപുരത്തിന്റെ അധ്യക്ഷതയില്‍ ബഷീര്‍ സഅദി ഉദ്ഘാടനം ചെയ്തു. മുഹമ്മദലി സഖാഫി വള്ള്യാട് നബിസ്‌നേഹ പ്രഭാഷണം നടത്തി. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ നടന്നു. കുറുമ്പൊയില്‍ നടന്ന നബിദിന പരിപാടികള്‍ക്ക് സ്വാലിഹ് സഖാഫി അന്നശ്ശേരി, കെ കെ മുഹമ്മദ് മുസ്‌ലിയാര്‍, കെ കെ ലത്തീഫ്, ശിഹാബ് കുറുമ്പൊയില്‍ നേതൃത്വം നല്‍കി. കരയത്തൊടി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നബിദിന റാലിയും വിദ്യാര്‍ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു. കിനാലൂര്‍ തച്ചംപൊയിലില്‍ നബിസ്‌നേഹ റാലിയും വിദ്യാര്‍ഥികളുടെ പരിപാടികളും നടന്നു. മഹമൂദ് സഖാഫി വടക്കാങ്ങര, മുഹമ്മദലി സഖാഫി, എം കെ യൂസുഫ് ഹാജി, പി അമ്മദ്‌കോയ ഹാജി, സി കെ ഹുസൈന്‍ കുട്ടി, എം സി മുഹമ്മദ്, മുഹമ്മദലി കിനാലൂര്‍ നേതൃത്വം നല്‍കി. ബാലുശ്ശേരി സുന്നി സെന്റര്‍ മദ്‌റസയില്‍ വിദ്യാര്‍ഥികളുടെ കലാപരിപാടികളും മൗലിദ് സദസ്സും നടന്നു. അയ്യൂബ് സഖാഫി, ഉനൈസ് സഖാഫി, കെ എച്ച ്‌കോയ ഹാജി നേതൃത്വം നല്‍കി.
മാവൂര്‍: മാവൂര്‍ മഹഌറ, എസ് െൈവ എസ്, എസ് എസ് എഫ് സംയുക്തമായി നബിദിന റാലി നടത്തി. റാലിക്ക് സയ്യിദ് ഹസ്സന്‍ തങ്ങള്‍, സയ്യിദ് എസ് എ ഐ ബുഖാരി തങ്ങള്‍, സയ്യിദ് സക്കരിയാ തങ്ങള്‍, പി ടി സി മുഹമ്മദലി മാസ്റ്റര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മൗലിദ് പാരായണവും വൈകീട്ട് മുഹിമ്മാത്തുല്‍ മുസ്‌ലിമീന്‍ മദ്‌റസാ വിദ്യര്‍ഥികളുടെ കലാ പരിപാടികളും നടന്നു.
മടവൂര്‍ മുക്ക്: കൂനേമാക്കില്‍ നൂറുല്‍ഹുദാ മദ്‌റസയില്‍ നടന്ന നബിദിനാഘോഷം എന്‍ സി മുഹമ്മദ് മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ കെ ആലിക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. അധ്യാപകര്‍ക്കുള്ള ഉപഹാരം ടി എ മുഹമ്മദ് അഹ്‌സനി വിതരണം ചെയ്തു. മൗലിദ് പാരായണത്തിന് പി പി അബ്ദുര്‍റഹ്മാന്‍ കുട്ടി മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, കെ എം മുഹമ്മദ് മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. റാലിക്ക് പ്രസിഡന്റ് എന്‍ വി അസൈനാര്‍ ഹാജി, പി കെ എം അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ മുഹമ്മദ് ഹാജി, പി കെ ഹുസൈന്‍ ഹാജി, എന്‍ അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍ അബ്ദുര്‍റഹ്മാന്‍, കെ എം അബ്ദുര്‍റഹ്മാന്‍ നേതൃത്വം നല്‍കി.
വില്യാപ്പള്ളി: അന്ത്യ പ്രവാചകന്റെ ജന്മദിനം വില്യാപ്പള്ളിയിലും പരിസരങ്ങളിലും സമുചിതമായി ആഘോഷിച്ചു. പള്ളികളില്‍ മൗലീദ് പാരായണവും മദ്‌റസകള്‍ കേന്ദ്രീകരിച്ച് ഘോഷയാത്ര, സാഹിത്യമത്സരം, പ്രഭാഷണം നടന്നു. വില്യാപ്പള്ളി സുന്നി സെന്ററില്‍ റബിഉല്‍അവ്വല്‍ ഒന്നിന് തുടങ്ങിയ മൗലീദ് 30 വരെ തുടരും. വി പി എം ഫൈസി, സി വി കരീം മൗലവി, വി പി മുഹമ്മദ് സഖാഫി, കെ കെ ഇബ്‌റാഹിം മൗലവി, സി എച്ച് ജ്അ്ഫര്‍ സഖാഫി നേതൃത്വം നല്‍കി. ജുമുഅ മസ്ജിദില്‍ ഖാസി അഹമ്മദ് മുസ്‌ലിയാരും മുദരിസ് സലാം ബാഖവിയും കോട്ടമുക്ക് പള്ളിയില്‍ ബഷീര്‍ മുസ്‌ലിയാരും നേതൃത്വം നല്‍കി. കൊളത്തൂര്‍, മലാരക്കല്‍, കൈയുള്ളതില്‍ കുന്നോത്ത് പറമ്പില്‍ മോയോട്ട്താഴ മലേല്‍, മയ്യന്നൂര്‍, കാര്‍ത്തികപ്പള്ളി, കുറുങ്ങാലിയോട്ട് പള്ളികളിലും മീലാദ് സദസ്സുകള്‍ നടന്നു.