Connect with us

Malappuram

മജ്മഅ് മീലാദ് റാലി നടത്തി

Published

|

Last Updated

നിലമ്പൂര്‍: നിലമ്പൂര്‍ മജ്മഇന്റേയും സുന്നി കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ നിലമ്പൂരില്‍ നബിദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.
സ്വാഗതസംഘം ചെയര്‍മാന്‍ ബാപ്പു തങ്ങള്‍ മമ്പാട് പതാക ഉയര്‍ത്തി. തുടര്‍ന്ന് നടന്ന എന്‍ലൈറ്റ്‌മെന്റ് മീറ്റ് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. റഹ്മത്തുല്ല സഖാഫി എളമരം മുഖ്യപ്രഭാഷണം നടത്തി. വി എസ് ഫൈസി, കെ പി മിഖ്ദാദ് ബാഖവി, സി എം കുട്ടി മൗലവി, അലവിക്കുട്ടി ഫൈസി, സിറാജുദ്ദീന്‍ സാഹിബ് മലേഷ്യ, അബ്ദുല്‍ മുജീബ് മുസ്‌ലിയാര്‍ മലേഷ്യ, പി എച്ച് അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ പി ജമാല്‍ സംസാരിച്ചു. നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്ന് ആരംഭിച്ച റാലിയില്‍ നൂറുക്കണക്കിന് പ്രവാചക സ്‌നേഹികള്‍ അണിനിരന്നു. നബിദിന റാലിക്ക് കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സയ്യിദ് സൈനുല്‍ ആബിദീന്‍, കൊമ്പന്‍ മുഹമ്മദ് ഹാജി, സീഫോര്‍ത്ത് അബ്ദുര്‍റഹ്മാന്‍ ദാരിമി, കെ ഷൗക്കത്തലി സഖാഫി, എം മൊയ്തീന്‍ ഹാജി, അലവിക്കുട്ടി ഫൈസി, സി എച്ച് ഹംസ സഖാഫി, ടി എം മുഹമ്മദ് ഫൈസി, സിദ്ദീഖ് സഖാഫി, ഉമ്മര്‍ മുസ്‌ലിയാര്‍ ചാലിയാര്‍, സ്വഫ്‌വാന്‍ അസ്ഹരി, സുലൈമാന്‍ സഖാഫി, പി കോമു മൗലവി, സാദിഖ് ഹാജി, ഒ പി മാനുഹാജി, അബ്ദുല്‍ കരീം വഴിക്കടവ്, സുലൈമാന്‍ ദാരിമി നേതൃത്വം നല്‍കി. പ്രത്യേക യൂനിഫോം ധരിച്ച സ്വഫ്‌വ അംഗങ്ങള്‍ റാലിയെ ആകര്‍ഷകമാക്കി മാറ്റി. നിലമ്പൂര്‍ ജ്യോതിപ്പടിയില്‍ നിന്ന് ആരംഭിച്ച റാലി മജ്മഅ് ക്യാമ്പസില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന മീലാദ് സമ്മേളനത്തില്‍ മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിച്ചു. സമസ്ത മുശാവറ അംഗം ശൈഖുനാ കോട്ടൂര്‍ ഉസ്താദ് പ്രാര്‍ഥന നടത്തി.
സയ്യിദ് സൈനുല്‍ ആബിദീന്‍ മലേഷ്യ സമ്മേളനം ഉദ്ഘാടനം ചെയ്യ്തു സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് പ്രസംഗിച്ചു. സയ്യിദ് ഹൈദ്രൂസ് മുത്തുകോയ തങ്ങള്‍ എളങ്കൂര്‍ സമാപന പ്രാര്‍ഥനക്കും മൗലിദിനും നേതൃത്വം നല്‍കി.

---- facebook comment plugin here -----

Latest