Connect with us

Malappuram

കടലുണ്ടി നഗരം ഫിഷ് ലാന്‍ഡിംഗ് സെന്റര്‍: ഉദ്ഘാടനം അഞ്ചിന്

Published

|

Last Updated

മലപ്പുറം: വള്ളിക്കുന്ന് നിയോജക മണ്ഡലത്തില്‍ ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് നബാര്‍ഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന കടലുണ്ടി നഗരത്തിലുള്ള ഫിഷ് ലാന്‍ഡിംഗ് സെന്ററിന്റെ ഉദ്ഘാടനം ജനുവരി അഞ്ചിന് രാവിലെ ഒമ്പതിന് എക്‌സൈസ്-ഫിഷറീസ്-തുറമുഖ-ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മന്ത്രി കെ ബാബു നിര്‍വഹിക്കും.
കെ എന്‍ എ ഖാദര്‍ എം എല്‍ എ അധ്യക്ഷനാവും. ഇ അഹമ്മദ് എം പി മുഖ്യാതിഥിയാവും. ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് ചീഫ് എന്‍ജിനീയര്‍ എം രാജീവ് റിപ്പോര്‍ട്ട് അവതരിപ്പിക്കും. വള്ളിക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍ പ്രസന്നകുമാരി, തദ്ദേശ സ്വയംഭരണ കമ്മീഷന്‍ ചെയര്‍മാന്‍ കെ കുട്ടി അഹമ്മദ്കുട്ടി, മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ഉമ്മര്‍ ഒട്ടുമ്മല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലേലപുര, ലാന്‍ഡിംഗ് ഫഌറ്റ്‌ഫോം, ലോക്കര്‍ മുറികള്‍, കാന്റീന്‍, കടകള്‍, ടോയിലറ്റുകള്‍, ചുറ്റുമതില്‍ എന്നിവ ഉള്‍പ്പെടുത്തിയാണ് ഫിഷ് ലാന്‍ഡിംഗ് സെന്റര്‍ നിര്‍മിച്ചിട്ടുള്ളത്. കടലുണ്ടി ബീച്ച് മത്സ്യബന്ധന ഗ്രാമത്തിലെ ഏകദേശം 3900 മത്സ്യതൊഴിലാളികള്‍ക്ക് പ്രയോജനപ്പെടും.