Connect with us

Kozhikode

മാഹി കനാലിലൂടെ ബോട്ട് സര്‍വീസിന് നടപടിയാകുന്നു

Published

|

Last Updated

വടകര: മാഹി കനാലിലൂടെ ബോട്ട് സര്‍വീസ് തുടങ്ങുന്നതിന്റെ ഭാഗമായി ജലസേചന വകുപ്പ് കുറ്റിയാടി പുഴയില്‍ പയ്യോളി ഭാഗത്ത് പരീക്ഷണ ഓട്ടം നടത്തി. തുറയൂര്‍, പാലച്ചുവട്, മൂരാട്, ഇരിങ്ങല്‍ വഴി 15 കിലോമീറ്റര്‍ സഞ്ചരിച്ച് പരീക്ഷണ ഓട്ടം മാങ്ങംമുഴി ഷട്ടറില്‍ അവസാനിച്ചു. യാത്രയില്‍ ബോട്ടിന്റെ റൂട്ടും ആഴവും തിട്ടപ്പെടുത്തി. 17 കിലോമീറ്റര്‍ ദൂരത്തില്‍ 32 മീറ്റര്‍ വീതിയിലുള്ള കനാലിന് 50 മീറ്റര്‍ മുതല്‍ 60 മീറ്റര്‍ വരെ ആഴമുണ്ട്.
മാഹി കനാലിലെ മാങ്ങംമുഴി ലോക്ക് മാറ്റി കന്നിനട, കല്ലേരി, കല്ലേരി കനാല്‍ ഭാഗത്ത് കൂടെ മാഹിയിലേക്ക് ബോട്ട് സര്‍വീസ് നടത്താനാകുമെന്നും ജലസേചന വകുപ്പ് അധികൃതര്‍ പറഞ്ഞു.
മൂന്ന് പാലങ്ങള്‍ മാറ്റിപ്പണിയുന്നത് വരെ ഭാഗികമായി ആയിരിക്കും സര്‍വീസ്. മാര്‍ച്ച് ആദ്യ വാരത്തോടെ വടകര- മാഹി കനാല്‍ ഭാഗികമായി കമ്മീഷന്‍ ചെയ്ത് ബോട്ട് സര്‍വീസ് തുടങ്ങുമെന്ന് ജലസേചന വകുപ്പ് ഡയറക്ടര്‍ കെ ഷീബ പറഞ്ഞു.