Connect with us

Kerala

കരുനാഗപ്പള്ളിയില്‍ പാസഞ്ചര്‍ ട്രെയിനിന് നേരെ കല്ലേറ്

Published

|

Last Updated

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം നാഗര്‍കോവില്‍ – കോട്ടയം പാസഞ്ചര്‍ ട്രെയിനിന് നേരേ കല്ലേറ്. കല്ലേറില്‍ കണ്ണിന് ഗുരുതരമായി പരുക്കേറ്റ അസിസ്റ്റന്റ് ലോക്കോ പൈലറ്റ് വിജയകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനിലേക്ക് മാറ്റിയ ട്രെയിന്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. യാത്രക്കാരെ മറ്റ് ട്രെയിനുകളില്‍ കയറ്റിവിട്ടു.

കോട്ടയത്തേക്ക് വരികയായിരുന്ന ട്രെയിന്‍ കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷന് സമീപം വേഗം കുറച്ച് വരുന്നതിനിടയില്‍ വൈകീട്ട് 6.40ന് മാളിയേക്കല്‍ ലെവല്‍ക്രോസിനു സമീപം ട്രാക്കിനോട് ചേര്‍ന്ന കുറ്റിക്കാട്ടില്‍ നിന്ന് അജ്ഞാതര്‍ കല്ലേറ് നടത്തുകയായിരുന്നു. എന്‍ജിന്റെ ഗ്ലാസ് തകര്‍ന്ന് കണ്ണില്‍ പതിച്ചതിനെ തുടര്‍ന്ന് വിജയകൃഷ്ണന്‍ എന്‍ജിനുള്ളിലേക്കു വീഴുകയായിരുന്നുവെന്ന് ലോക്കോപൈലറ്റ് ജെയിംസ് പോലീസിന് മൊഴിനല്‍കി. യാത്രക്കാരെ പിന്നാലെ എത്തിയ തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ് ട്രെയിനില്‍ കയറ്റിവിട്ടു. കോട്ടയം വരെ എല്ലാ സ്റ്റേഷനുകളിലും വഞ്ചിനാടിന് സ്റ്റോപ്പും അനുവദിച്ചു.
കഴിഞ്ഞ ദിവസം ഇതേ സ്ഥലത്ത് എറണാകുളം – കൊല്ലം മെമു ട്രെയിനിന് നേരെയും കല്ലേറുണ്ടായിട്ടുണ്ട്. അപകടത്തില്‍ ട്രെയിന്‍ യാത്രക്കാരനായ വൈക്കം വിപിന്‍ നിവാസില്‍ വിപിന്‍ (28) കണ്ണിന് പരുക്കേറ്റ് ചികിത്സയിലാണ്. കരുനാഗപ്പള്ളി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ വേഗം കൂട്ടുന്നതിനിടയിലാണ് കല്ലേറ് ഉണ്ടായത്. വലത് കണ്ണിനു സാരമായി പരുക്കേറ്റ വിപിന്‍ കൊല്ലത്ത് സ്വകാര്യ ആശുപത്രയില്‍ ചികിത്സയിലാണ്.
എതിര്‍ദിശയില്‍ കടന്നുപോയ കേരള എക്‌സ്പ്രസ് െട്രയിനില്‍ നിന്ന് ആരോ പ്ലാസ്റ്റിക് കുപ്പിവലിച്ചെറിഞ്ഞതാണോ അപകടത്തിനു കാരണമെന്ന് കരുനാഗപ്പള്ളി പോലീസ് അന്വേഷിച്ചുവരുന്നു. കൂടുതല്‍ അന്വേഷണത്തിനായി ആര്‍ പി എഫ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

---- facebook comment plugin here -----

Latest