Connect with us

Ongoing News

നബിദിനത്തിന് കെ എസ് ആര്‍ ടി സിക്ക് അവധിയില്ല

Published

|

Last Updated

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി പുറത്തിറക്കിയ ഈ വര്‍ഷത്തേക്കുള്ള അവധിപ്പട്ടികയില്‍ നബിദിനവും മന്നം ജയന്തിയും ഇല്ല. മന്നം ജയന്തി സര്‍ക്കാര്‍ ഈ വര്‍ഷമാണ് അവധിയായി പ്രഖ്യാപിച്ചതെങ്കിലും നബിദിനം വര്‍ഷങ്ങള്‍ക്ക് മുമ്പെ അവധിയാണ്. കെ എസ് ആര്‍ ടി സി ആസ്ഥാനത്ത് നിന്നും കഴിഞ്ഞ ദിവസം വിവിധ ഡിപ്പോകളിലേക്കയച്ച 2015ലെ അവധിദിന പട്ടികയില്‍ നിന്നാണ് നബിദിനത്തേയും മന്നം ജയന്തിയേയും ഒഴിവാക്കിയത്.
ദേശീയ അവധി ദിന പട്ടികയില്‍ നാലും ഉത്സവ അവധി ദിനപ്പട്ടികയയില്‍ 11 ഉം അവധി ദിനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതാത് വിഭാഗത്തില്‍പ്പെട്ടവര്‍ക്കു മാത്രം പരിമിതപ്പെടുത്തിയ പട്ടികയില്‍ നിന്നാണ് നബിദിനം ഒഴിവാക്കിയത്. നാളെ വരുന്ന മന്നം ജയന്തിയും മറ്റന്നാള്‍ വരുന്ന നബിദിനത്തേയും ഒഴിവാക്കിയപ്പോള്‍ മാര്‍ച്ച് 12ലെ വൈകുണ്ഠ സ്വാമി ജയന്തി ദിനവും, സെപ്തംബര്‍ ഒന്‍പതിലെ വിശ്വകര്‍മ്മ ജയന്തിയും നിയന്ത്രിത അവധിയുടെ പട്ടികയിലുണ്ട്.
നബി ദിനത്തേയും മന്നം ജയന്തിയേയും ഒഴിവാക്കിയ സാഹചര്യത്തില്‍ ജീവനക്കാരില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Latest