കേരള സംഗീത നാടക അക്കാദമി കലാരത്‌ന ബഹുമതികള്‍ പ്രഖ്യാപിച്ചു

Posted on: January 1, 2015 12:03 am | Last updated: January 1, 2015 at 12:03 am

തൃശൂര്‍: കേരള സംഗീത നാടക അക്കാദമിയുടെ 2014 ലെ കലാരത്‌ന ബഹുമതികള്‍ പ്രഖ്യാപിച്ചു. നാടക വിഭാഗത്തില്‍ കെ പി എ സി ലളിതയും സംഗീതത്തില്‍ പ്രശസ്ത വയലിനിസ്റ്റ് എം സുബ്രഹ്മണ്യശര്‍മ്മയും നൃത്തവിഭാഗത്തില്‍ പ്രശസ്ത മോഹിനിയാട്ട കലാകാരി കലാമണ്ഡലം വിമലാമേനോനും പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായി. പ്രശസ്തി പത്രവും ഫലകവും 30,000 രൂപയും അടങ്ങുന്നതാണ് പുരസ്‌കാരം.