തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ല: വി എസ്

Posted on: December 31, 2014 11:48 am | Last updated: December 31, 2014 at 10:42 pm

vs achuthanandanതിരുവനന്തപുരം: തെരഞ്ഞെടുപ്പ് രംഗത്ത് നിന്നും മാറാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. താന്‍ താഴെ വീഴും വരെ പാര്‍ട്ടിക്കൊപ്പം ഉണ്ടാകും. പ്രകാശ് കാരാട്ട് വീഴ്ചകള്‍ സ്വയം വിമര്‍ശപരമായി പരിശോധിക്കണമെന്നും വി എസ് ആവശ്യപ്പെട്ടു. ഒരു  ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് വിഎസിന്റെ പരാമര്‍ശങ്ങള്‍.
സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ പിണറായി വിജയന്റെ കുറവുകള്‍ നേരത്തേയും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇക്കാര്യം പുതിയതായി രൂപീകരിക്കപ്പെടുന്ന സംസ്ഥാന സമിതി വിശദമായി പരിശോധിക്കണമെന്നും വി എസ് പറഞ്ഞു.