Connect with us

Kottayam

കേരളത്തിലെ മതസൗഹാര്‍ദം ലോകത്തിന് മാതൃക: ഹസന്‍ തുറാഹ് കുവൈത്ത്‌

Published

|

Last Updated

ഇരിങ്ങാലക്കുട: വിവിധ മതങ്ങളും സംസ്‌കാരങ്ങളും നിലനില്‍ക്കുന്ന കേരളത്തില്‍ ലോകത്തിന് മാതൃകയാക്കാവുന്ന സൗഹാര്‍ദത്തിന്റെ അന്തരീക്ഷമാണെന്ന് കുവൈത്ത് മുന്‍ പോലീസ് മേധാവി ജനറല്‍ ഇബ്്‌റാഹീം ഹസന്‍ തുറാഹ്. ഈ സൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ കലകളും സാഹിത്യങ്ങളുടം വലിയ പങ്കുവഹിക്കുന്നുണ്ടെന്നും അേദ്ദഹം പറഞ്ഞു. കാട്ടൂര്‍ അല്‍ബാബ് സെന്‍ട്രല്‍ സ്‌കൂളില്‍ നടന്ന ഐ എ എം ഇ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ഉണ്ണിയാടന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഐ എ എം ഇ എക്‌സി ഡയറക്ടര്‍ പ്രൊഫ. കെ കോയട്ടി അധ്യക്ഷത വഹിച്ചു. ആസാദ് ഗ്രൂപ്പ് എം ഡി. സി പി സ്വാലിഹ് വിശിഷ്ടാതിഥിയായി. ജനറല്‍ കണ്‍വീനര്‍ സണ്ണിച്ചന്‍ മാത്യു പതാക ഉയര്‍ത്തി. കെ പി മുഹമ്മദ് മുസ്്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. അല്‍ബാബ് ട്രസ്റ്റ് ചെയര്‍മാന്‍ പി കെ ബാവ ദാരിമി, എം പി ടി എ പ്രസിഡന്റ് ടി എ ഹമീദ്, അല്‍ബാബ് സ്‌കൂള്‍ മാനേജര്‍ പി എ സിദ്ദീഖ് ഹാജി, കെ എം അസബുല്ല, പി ഐ ഷംസുദ്ദീന്‍, സി വി മുസ്തഫ സഖാഫി പ്രസംഗിച്ചു.
കലോത്സവത്തില്‍ 462 സ്‌കൂളുകളില്‍ നിന്നായി 131 മത്സരയിനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 1625 പ്രതിഭകളാണ് മാറ്റുരക്കുന്നത്. ഒന്നാം ദിനം 50 മത്സര ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 415 പോയിന്റുമായി തൃശൂര്‍ സോണ്‍ ആണ് മുന്നില്‍. 393 പോയിന്റുമായി മലപ്പുറം രണ്ടാം സ്ഥാനത്തും 382 പോയിന്റുമായി കോഴിക്കോട് മൂന്നാം സ്ഥാനത്തും തുടരുന്നു.
സ്‌കൂള്‍ തലത്തില്‍ മലപ്പുറം ജില്ലയിലെ മദീന പബ്ലിക് സ്‌കൂള്‍ 181 പോയിന്റുമായി ഒന്നാമതും, 174 പോയിന്റുമായി തൃശൂരിലെ കാട്ടൂര്‍ അല്‍ ബാബ് സെന്‍ട്രല്‍ സ്‌കൂള്‍ രണ്ടാമതും, കണ്ണൂര്‍ മാത്തൂര്‍ സഫ ഇംഗ്ലീഷ് സ്‌കൂള്‍ 123 പോയിന്റുമായി മൂന്നാം സ്ഥാനത്തും തുടരുന്നു.
ഇന്ന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ തൃശൂര്‍ ജില്ലാ പ്രസിഡന്റ് താഴപ്ര പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീരേഖ ഷാജി, കാട്ടൂര്‍ എസ് ഐ. എം രാജീവന്‍ സമ്മാനദാനം നിര്‍വഹിക്കും.

---- facebook comment plugin here -----

Latest