പൊലിഞ്ഞത് മലയാള ചലച്ചിത്രത്തിന്റെ വാഗ്ദാനം: മന്ത്രി കെ സി ജോസഫ്‌

Posted on: December 30, 2014 8:39 pm | Last updated: December 30, 2014 at 11:40 pm
SHARE

കണ്ണൂര്‍: മലയാള ചലച്ചിത്രരംഗത്തെ ഭാവിപ്രതീക്ഷയും വാഗ്ദാനവുമായിരുന്നു മധു കൈതപ്രമെന്ന് സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദേശീയ-സംസ്ഥാന പുരസ്‌കാരമടക്കം നിരവധി അംഗീകാരങ്ങള്‍ നേടിയ ‘ഏകാന്തവും’ രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ‘മധ്യവേനലും’ മധുവിനെ ഏറെ ശ്രദ്ധേയനാക്കി. പ്രതീക്ഷയോടെ കാത്തിരുന്ന സഹൃദയലോകത്തിന് വേദനാജനകവും സാംസ്‌കാരിക കേരളത്തിന് തീരാനഷ്ടവുമാണ് അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നത്.
കലാമൂല്യങ്ങളുളള ചിത്രങ്ങളുടെ സംവിധായകനെന്ന നിലയിലാണ് അദ്ദേഹം ശ്രദ്ധ നേടിയത്. നഷ്ടപ്പെട്ടു പോകുന്ന നാട്ടിന്‍പുറ നന്മകള്‍ തിരിച്ചുപിടിക്കാനുളള സന്ദേശങ്ങളായിരുന്നു മധു കൈതപ്രത്തിന്റെ സിനിമകളെന്നും മന്ത്രി അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here