Connect with us

Gulf

മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് കരസ്ഥമാക്കണം

Published

|

Last Updated

ദുബൈ: കൈകൊണ്ട് പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുകള്‍ മാറ്റിവാങ്ങണമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണിത്. 2015 നവംബര്‍ 24നു മുമ്പ് ലോകത്ത് എല്ലായിടത്തും മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ടുകള്‍ നടപ്പില്‍ വരുത്തണമെന്ന് രാജ്യാന്തര വ്യോമയാന സംഘടന നിര്‍ദേശിച്ചിട്ടുണ്ട്. കൈ കൊണ്ട് പേരു വിവരങ്ങള്‍ രേഖപ്പെടുത്തിയ പാസ്‌പോര്‍ട്ടുടമകള്‍ക്ക് വിസ ലഭിക്കില്ല.
ഇന്ത്യന്‍ സര്‍ക്കാര്‍ 2001 മുതല്‍ മെഷീന്‍ റീഡബിള്‍ പാസ്‌പോര്‍ട്ട് വിതരണം ചെയ്യുന്നുണ്ട്. 2001നു മുമ്പ് വിശേഷിച്ച് 1999 മുതല്‍ 2001 വരെയുള്ള പാസ്‌പോര്‍ട്ടുകളാണ് മെഷീന്‍ റീഡബിള്‍ അല്ലാത്തത്. ഏതാണ്ട് 2.86 ലക്ഷം പാസ്‌പോര്‍ട്ടുകള്‍ ഇത്തരത്തിലുണ്ടെന്നാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ കണക്ക്. വിദേശ യാത്രക്ക് ആറ് മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടുകള്‍ അനിവാര്യമാണ്. ഇടക്കിടെ വിദേശയാത്ര ചെയ്യുന്നവര്‍ 64 പേജുള്ള ജംബോ പാസ്‌പോര്‍ട്ട് കരസ്ഥമാക്കണമെന്ന് അറിയിച്ചു.

Latest