11,000 ബള്‍ബ് പ്രകാശിപ്പിച്ച് ഗിന്നസ് ബുക്കില്‍

Posted on: December 30, 2014 8:07 pm | Last updated: December 30, 2014 at 8:14 pm

bulbദുബൈ: ആയിരക്കണക്കിന് ബള്‍ബുകള്‍ പ്രകാശിപ്പിച്ച് ഗിന്നസ് ബുക്കില്‍ ഇടം നേടി. ബുര്‍ജ് പാര്‍ക്കില്‍ 11,000 ബള്‍ബുകള്‍ പ്രകാശിപ്പിച്ചാണിത്. പ്രമേഹത്തിനെതിരെ ആരോഗ്യ ബോധവത്കരണത്തിന്റെ ഭാഗമായി ദുബൈ ഹെല്‍ത് അതോറിറ്റിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. യു എ ഇയിലെ 20 ശതമാനം പേര്‍ പ്രമേഹരോഗം കാരണം പ്രയാസത്തിലാണെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. 2020 ഓടെ 32 ശതമാനമാകുമെന്ന് ഭയപ്പെടുന്നു.