നാം അലുംനി മാധ്യമ അവാര്‍ഡുകള്‍

Posted on: December 30, 2014 8:05 pm | Last updated: December 30, 2014 at 8:05 pm

nazar beyporeദുബൈ: കല്ലിക്കണ്ടി എന്‍ എ എം കോളജ് പൂര്‍വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ നാം അലുംനി ഈ വര്‍ഷത്തെ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. യു എ യിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന പ്രസ്തുത അവാര്‍ഡിന് സിറാജ് ദിനപത്രം എഡിറ്റര്‍ ഇന്‍ ചാര്‍ജ് കെ എം അബ്ബാസ്, അമൃത ടിവി മിഡില്‍ ഈസ്റ്റ് ന്യൂസ് പ്രൊഡ്യുസര്‍ നാസര്‍ ബേപ്പുര്‍ എന്നിവര്‍ അര്‍ഹരായി.
2015 ജനുവരി രണ്ടിന് ദുബൈ ഗര്‍ഹൂദ് ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് ‘റീ ട്രെയ്‌സ് 2015’ എന്ന പേരില്‍ നടത്തപ്പെടുന്ന നാം അലുംനി വാര്‍ഷിക ദിനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
മലയാളികളടക്കമുള്ള സാധാരണക്കാരായ പ്രവാസികളുടെ പ്രശ്‌നങ്ങളും വേദനകളും പൊതുജന ശ്രദ്ധയിലും ഭരണാധികാരികള്‍ക്കിടയിലും കൊണ്ട് വരികയും അവക്ക് അര്‍ഹമായ പരിഹാരം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന യു എ യിലെ പ്രശസ്ത മാധ്യമ പ്രവര്‍ത്തകരെ ആദരിക്കാന്‍ വേണ്ടി 2011 മുതലാണ് നാം അലുംനി മാധ്യമ അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്.