മൂടല്‍ മഞ്ഞ്: ഗതാഗതം ദുഷ്‌കരമായി

Posted on: December 30, 2014 7:00 pm | Last updated: December 30, 2014 at 7:07 pm
SHARE

അബുദാബി: കടുത്ത മൂടല്‍മഞ്ഞ് കാരണം അബുദാബിയില്‍ റോഡ് ഗതാഗതം ദുഷ്‌കരമായി. ഇന്നലെ രാവിലെ വിവിധ ഭാഗങ്ങളില്‍ നേരിയ മഴ പെയ്തു. അന്താരാഷ്ട്ര വിമാനത്താവളം രാവിലെ 7.30 മുതല്‍ ഒമ്പത് വരെ അടച്ചിട്ടു. ഇത്തിഹാദ് വിമാനത്തിന്റെ പതിനഞ്ചോളം സര്‍വീസുകള്‍ അഞ്ചോളം വിമാനത്താവളങ്ങളിലേക്കു വഴി തിരിച്ചുവിട്ടു.
മൂടല്‍മഞ്ഞ് കാരണം ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കി. കുറഞ്ഞ ദൃശ്യ പരിധിയായത് കൊണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഇന്നലെ രാവിലെ വാഹനങ്ങള്‍ അപകടങ്ങളില്‍ പെട്ടു.
ദുബൈയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ പുലര്‍ച്ചെ മുതല്‍ കനത്ത പുകമഞ്ഞുണ്ടായിരുന്നു. ദൂരക്കാഴ്ച നന്നേ കുറവായിരുന്നു. ചില സ്ഥലങ്ങളില്‍ ഗതാഗത തടസ്സമുണ്ടായി. വരും ദിവസങ്ങളിലും യു എ ഇയുടെ വിവിധ ഭാഗങ്ങളില്‍ പുകമഞ്ഞുണ്ടാകുമെന്നും വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here