മധ്യവയസ്‌കന്‍ ചവിട്ടേറ്റു മരിച്ച സംഭവം: പ്രതി അറസ്റ്റില്‍

Posted on: December 30, 2014 10:11 am | Last updated: December 30, 2014 at 10:11 am

താമരശ്ശേരി: മധ്യവയസ്‌കന്‍ ചവിട്ടേറ്റു മരിച്ച സംഭവത്തിലെ പ്രതി അറസ്റ്റില്‍. മൈലള്ളാംപാറ മറിയാപുരം കല്ലംപിലാക്കില്‍ മൈക്കിളി(52)നെയാണ് താമരശ്ശേരി സി ഐ. എം ഡി സുനിലും സംഘവും അറസ്റ്റ് ചെയ്തത്. പുതുപ്പാടി മൈലള്ളാംപാറ ആയത്ത്പാടത്ത് ജോയി മാനുവല്‍ (52) ആണ് വ്യാഴാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മൈക്കിളിന് തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം ജോയി എതിര്‍ത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഒമ്പതരയോടെ മൈക്കിളിന്റെ വീടിനു സമീപത്തുവെച്ച് ഇക്കാര്യത്തില്‍ വാക്കേറ്റമുണ്ടാകുകയും ജോയിയെ അടിവയറ്റിന് ചവിട്ടി വീഴ്ത്തുകയുമായിരുന്നു. ആന്തരികാവയവങ്ങള്‍ക്കേറ്റ മുറിവാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.