ശബ്ദ മലിനീകരണം തടയാന്‍ ഹെല്‍പ്‌ലൈന്‍

Posted on: December 30, 2014 4:33 am | Last updated: December 29, 2014 at 11:35 pm

sound pollutionതിരുവനന്തപുരം: ശബ്ദ മലിനീകരണത്തിനെതിരെ പൊതുജനങ്ങളുടെ പരാതികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഹെല്‍പ്‌ലൈന്‍ വരുന്നു. ശബ്ദ മലിനീകരണത്തെക്കുറിച്ചുള്ള പരാതികള്‍ 0471- 6062606 എന്ന ഹെല്‍പ്‌ലൈന്‍ നമ്പറില്‍ വിളിച്ച് പൊതുജനങ്ങള്‍ക്ക് ഇനി രജിസ്റ്റര്‍ ചെയ്യാം. ഹെല്‍പ്‌ലൈന്‍ സംവിധാനത്തിന്റെ ഉദ്ഘാടനം മന്ത്രി രമേശ് ചെന്നിത്തല ഇന്ന് നിര്‍വഹിക്കും.
നാഷനല്‍ ഇനിഷ്യേറ്റീവ് ഓഫ് സേഫ് സൗണ്ട് പദ്ധതിയുടെ ഭാഗമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തിരുവനന്തപുരം ബ്രാഞ്ചാണ് ഹെല്‍പ് സെന്റര്‍ ആരംഭിക്കുന്നത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 10.30നും വൈകീട്ട് 4.30നും ഇടയ്ക്കാണ് പരാതികള്‍ നല്‍കാന്‍ വിളിക്കേണ്ടത്.
പരാതി നല്‍കുന്ന ആളിന്റെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. പരാതികളില്‍ ഉടനടി നടപടിയെടുക്കുന്നതിനായി പരാതി ജില്ലാ ഭരണകൂടത്തിന് കൈമാറും. പദ്ധതിക്ക് ജില്ലാ ഭരണകൂടത്തിന്റെയും നഗരസഭയുടെയും സിറ്റി പോലീസിന്റെയും പിന്തുണ ലഭിച്ചിട്ടുണ്ട്. ഹെല്‍പ്‌ലൈനില്‍ ഒരു സ്ഥലത്തെക്കുറിച്ചു തന്നെ നിരവധി പരാതികള്‍ ലഭിക്കുകയാണെങ്കില്‍ ബന്ധപ്പെട്ടവര്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.