Connect with us

Palakkad

ഐ ഐ ടിക്ക് പ്രതീക്ഷ; കോച്ച് ഫാക്ടറി ഇനിയും അകലെ

Published

|

Last Updated

പാലക്കാട്: ഐ ഐ ടി സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് കേന്ദ്രസര്‍ക്കാറില്‍ നിന്ന് ശുഭകരമായി നീക്കമാണ് ഉണ്ടായിരിക്കുന്നതെന്ന് എം ബി രാജേഷ് എം പി പത്രസമ്മേളനത്തില്‍ അറിയിച്ചു.ജില്ലയില്‍ മൂന്നിടത്തായി അനുയോജ്യമായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. ജനുവരിയില്‍ കേന്ദ്ര വിഗ്ദധ സംഘം സ്ഥലം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കുന്നതോടെ കേന്ദ്രസര്‍ക്കാര്‍ ഐ ഐ ടി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് എം ബി രാജേഷ് എം പി പറഞ്ഞു. കേന്ദ്രഅനുമതി ലഭിച്ചാല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ക്ലാസുകള്‍ തുടങ്ങുന്നതിന് നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചിട്ടുണ്ട്. അതേസമയം റെയില്‍വേ കേന്ദ്രമന്ത്രിമാരുടെ മാറ്റം കോച്ച് ഫാക്ടറിയുടെ തുടര്‍ നടപടിക്ക് തടസ്സമായിരിക്കുകയാണെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.
സദാനന്ദ റൗഡ റെയില്‍വേ മന്ത്രിയായിരുന്നപ്പോള്‍ കോച്ച് ഫാക്ടറിക്കുള്ള റീ ടെണ്ടര്‍ ഈ ഡിസംബറില്‍ വിളിക്കാമെന്നാണ് പറഞ്ഞികുന്നത്. എന്നാല്‍ അതിനുള്ള നടപടി സ്വീകരിക്കുന്നതിന് മുമ്പ് തന്നെ റെയില്‍ മന്ത്രി സ്ഥാനത്ത് നിന്ന് മാറി. ഇപ്പോഴത്തെ റെയില്‍വേ മന്ത്രി കാര്യങ്ങള്‍ പഠിച്ചിട്ട് നടപടി സ്വീകരിക്കാമെന്നാണ് പറയുന്നത്.
ഏതായാലും കോച്ച് ഫാക്ടറിയുടെ കാര്യത്തില്‍ നിലവിലെ കേന്ദ്രറെയില്‍വേ മന്ത്രിക്കും അനൂകുലമായ നിലാപാടുള്ളതെന്നും അദ്ദേഹം കുട്ടിചേര്‍ത്തു.