Connect with us

Kasargod

ഖുര്‍ആന്‍ ദൃഷ്ടാന്തങ്ങളുടെ ദൃശ്യാവിഷ്‌കാരമായി കളനാട്ട് ഖുര്‍ആന്‍ പ്രസന്റേഷന്‍

Published

|

Last Updated

കളനാട്: കളനാട് ഇആനത്തുല്‍ ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി മദ്‌റസയില്‍ ജല്‍സേ മദീനയോടനുബന്ധിച്ച് ഖുര്‍ആനിന്റെ വിസ്മയം വിളിച്ചോതി ഖുര്‍ആന്‍ പ്രസന്റേഷന്‍ മെഗാ ഷോ സംഘടിപ്പിച്ചു.
മരണവും മരണാനന്തര ജീവിതം, മൃഗങ്ങളുടെയും പക്ഷികളുടെയും ഖുര്‍ആനിക ശാസ്ത്രവശങ്ങള്‍ തുടങ്ങി ഖുര്‍ആന്‍ പ്രതിപാദിച്ച ശാസ്ത്രീയ വശങ്ങള്‍ ദൃശ്യങ്ങളിലൂടെ പ്രദര്‍ശനം നടത്തിയത് പ്രേക്ഷകര്‍ക്ക് കൗതുകമായി.
പരിപാടി കണ്ണൂര്‍ യൂനിവേഴ്‌സിറ്റി സെനറ്റംഗം ഡോ. അസ്‌ലം ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് ഹക്കീം ഹാജി കോഴിത്തിടില്‍ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ അബ്ദുല്ല ഹാജി കോഴിത്തിടില്‍ സ്വാഗതം പറഞ്ഞു. അബ്ദുല്‍ ഖാദിര്‍ കുന്നില്‍, ഖത്തീബ് അബ്ദുല്‍ ഖാദിര്‍ മദനി, തായല്‍ ശരീഫ്, ശരീഫ്, ശാഫി ഹാജി കടമാല്‍, ഉമ്പുഹാജി തായല്‍, അബ്ദുല്‍ ഖാദിര്‍, റശീദ് കെ എം കെ, അബ്ദുല്‍ ഹമീദ്, അബൂബക്കര്‍ സിദ്ദീഖ് ഫൈസി, നാസര്‍ സഖാഫി, മൂസ്തഫ ഹുദവി, സല്‍മാന്‍ ഫാരിസ് തുടങ്ങിയവര്‍ സംബന്ധിച്ചു. ലത്വീഫ് കൊല്ലമ്പാടി നന്ദി പറഞ്ഞു.