ലാദനെ പിടിച്ചതുപോലെ ദാവൂദിനെ ഇന്ത്യ പിടികൂടണമെന്ന് ശിവസേന

Posted on: December 29, 2014 6:00 pm | Last updated: December 29, 2014 at 7:35 pm

davood ibrahim1മുംബൈ: ഉസാമ ബിന്‍ലാദനെ യുഎസ് സൈന്യം പിടിച്ചതുപോലെയുള്ള ഓപ്പറേഷനിലൂടെ അധാലോക രാജാവ് ദാവൂദ് ഇബ്രാഹീമിനെ പിടികൂടണമെന്ന് ശിവസേന. ദാവൂദ് ഇബ്രാഹീം കറാച്ചിയിലുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് ശിവസേനയുടെ ആവശ്യം കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചത്. ദാവൂദിനെ പിടികൂടാന്‍ നടപടി സ്വീകരിക്കാതെ അയാളുടെ നീക്കങ്ങള്‍ മാത്രം നിരീക്ഷിക്കുന്ന ഇന്ത്യയുടെ നിലപാടിനേയും ശിവസേന പാര്‍ട്ടി മുഖപത്രമായ സാമ്‌നയില്‍ എഴുതിയ എഡിറ്റോറിയലില്‍ ചോദ്യംചെയ്തു.