പുറത്ത് ഖാദിയും അകത്ത് കാവിയുമാണ് ഉമ്മന്‍ചാണ്ടിയുടെ നയം: പന്ന്യന്‍

Posted on: December 28, 2014 9:32 pm | Last updated: December 29, 2014 at 12:32 am

കോട്ടയം: പുറത്ത് ഖാദിയും അകത്ത് കാവിയുമെന്ന നയമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍. അതുകൊണ്ടാണ് മനുഷ്യന്‍ നന്നാവാന്‍ മതം മാറണമെന്ന നയവുമായി വിശ്വഹിന്ദു പരിഷത്തുകാര്‍ ഇറങ്ങിയിട്ടും അനങ്ങാപ്പാറ നയവുമായി സര്‍ക്കാര്‍ നോക്കുകുത്തിയെപോലെ ഇരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സി പി ഐ ഏറ്റുമാനൂര്‍ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോഡിയുടെ നയം പ്രതിഫലിപ്പിക്കുകയാണ് കേരളത്തിലും. കേരളം ഭരിക്കുന്നത് മെയ് വഴക്കം പഠിച്ച മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം പറഞ്ഞു.