സോഷ്യലിസ്റ്റ് ജനത ജനതാദള്‍ (യു) ലയനം പൂര്‍ത്തിയായി

Posted on: December 28, 2014 8:17 pm | Last updated: December 28, 2014 at 8:17 pm

jdu-350x184തൃശൂര്‍: എംപി വീരേന്ദ്രകുമാര്‍ നേതാവായ സോഷ്യലിസ്റ്റ് ജനത ശരദ് യാദവ് നയിക്കുന്ന ജനതാദള്‍-യുവില്‍ ലയിച്ചു. തൃശ്ശൂര്‍ തെക്കേ ഗോപുരനടയില്‍ പ്രത്യേകം തയ്യാറാക്കിയ ഡോ.യു അനന്തമൂര്‍ത്തി നഗറില്‍ നൂറുകണക്കിന് പ്രവര്‍ത്തകരെ സാക്ഷിയാക്കി ജനതാദള്‍ യു ദേശീയ അധ്യക്ഷന്‍ ശരത് യാദവ് എംപി വീരേന്ദ്രകുമാറിന് പതാക കൈമാറിയതോടെയാണ് ലയന പ്രഖ്യാപനം നടന്നത്
ബിജെപി ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കെതിരെ ദേശീയ തലത്തില്‍ സോഷ്യലിസ്റ്റുകളുടെ ഐക്യനിര കെട്ടിപ്പടുക്കുന്ന ശ്രമങ്ങളുമായി മുന്നോട്ടുപോകുമെന്ന് സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എംപി വീരേന്ദ്രകുമാര്‍ അധ്യക്ഷനായിരുന്നു.

എംപി വീരേന്ദ്രകുമാറിനെ ജെഡിയു സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുത്തു. ബിഹാര്‍ മുന്‍മുഖ്യമന്ത്രി നിതീഷ് കുമാര്‍ അടക്കമുള്ള നേതാക്കള്‍ ലയന സമ്മേളനത്തില്‍ പങ്കെടുത്തു. രാജ്യത്ത് ചേരിതിരിവുണ്ടാക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ശരത് യാദവ് ആരോപിച്ചു.