കുവൈറ്റില്‍ ഫിലിപ്പീന്‍സ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മലയാളികളെ വെറുതെ വിട്ടു

Posted on: December 28, 2014 4:30 pm | Last updated: December 28, 2014 at 4:30 pm
SHARE

kuwaitകുവൈറ്റ്: കുവൈറ്റില്‍ ഫിലിപ്പീന്‍സ് യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് മലയാളികളെ വെറുതെ വിട്ടു. താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെയാണ് വെറുതെ വിട്ടത്. കുവൈറ്റ് കോടതിയുടേതാണ് വിധി. ഫിലിപ്പീന്‍സ് സ്വദേശി ജമീല ഗോണ്‍സാലസിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഈ വര്‍ഷം ഫെബ്രുവരി 14 നായിരുന്നു 54 കാരിയായ ജമീല ഗോണ്‍സാലസിനെ താമസസ്ഥലത്ത് തീപിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യം അപകട മരണമാണെന്നായിരുന്നു നിഗമനം. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തീ കൊളുത്തുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തുടന്നാണ് ഇവരുടെ സാമ്പത്തിക ഇടപാടുകളുടെ ഇടനിലക്കാരനായ അജിത് അഗസ്റ്റിനെയും മറ്റുള്ളവരെയും അറസ്റ്റ് ചെയ്തത്. വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങളായിരുന്നു പ്രതികളുടെ മേല്‍ ചുമത്തിയിരുന്നത്.