തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും എന്നാല്‍ അതൊന്നും വ്യക്തിപരമല്ലെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍. പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ അടുത്തമാസം ആറിന് കെ പി സി സി സര്‍ക്കാര്‍ ഏകോപന സമിതി ചേരും. നിലപാടുകളിലെ അഭിപ്രായ വ്യത്യാസം ചിലപ്പോള്‍ നീണ്ടുപോയേക്കാം. പാര്‍ട്ടിയിലെ ഭിന്നത ആഭ്യന്തരപ്രശ്‌നങ്ങളാക്കി വളര്‍ത്തുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു. കോണ്‍ഗ്രസ് ജന്‍മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസിന്റെ ജന്മദിനാഘോഷ ചടങ്ങുകളിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിളിച്ചില്ലെന്ന ആരോപണം ശരിയല്ല. താന്‍ നേരിട്ടാണ് അദ്ദേഹത്തെ ക്ഷണിച്ചത്. ഏകോപനസമിതിയിലേക്ക് പുതുതായി നാലു പേരെ തിരഞ്ഞെടുത്തത് മുഖ്യമന്ത്രിയും രമേശ് ചെന്നിത്തലയും അറിഞ്ഞാണെന്നും സുധീരന്‍ പറഞ്ഞു.