എസ് വൈ എസ് ജില്ലാ കമ്മിറ്റി ആദരിച്ചു

Posted on: December 28, 2014 10:32 am | Last updated: December 28, 2014 at 10:32 am

കോഴിക്കോട്: പൊളിറ്റിക്കല്‍ ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ നടുവണ്ണൂര്‍ സോണ്‍ ജനറല്‍ സെക്രട്ടറി ഡോ. മുഹമ്മദലി മാടായിയെ എസ് വൈ എസ് ജില്ലാ കമ്മിറ്റി ആദരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന ജില്ലാ കൗണ്‍സിലില്‍ എന്‍ പി ഉമര്‍ സാഹിബ് ഉപഹാരം നല്‍കി. സി എച്ച് റഹ്മത്തുല്ല സഖാഫി അധ്യക്ഷത വഹിച്ചു. എന്‍ അലി അബ്ദുല്ല ഉദ്ഘാടനം ചെയ്തു. മുഹമ്മദ് പറവൂര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, വി എം കോയ മാസ്റ്റര്‍ പ്രസംഗിച്ചു. നാസര്‍ ചെറുവാടി സ്വാഗതവും ഹുസൈന്‍ കുന്നത്ത് നന്ദിയും പറഞ്ഞു.