മദ്യവിരുദ്ധ സമിതിക്കാരുടെ ഭാഷ കവലച്ചട്ടമ്പിമാരുടേതെന്ന് ഷിബു ബേബി ജോണ്‍

Posted on: December 27, 2014 1:21 pm | Last updated: December 28, 2014 at 12:01 am

SHIBU BABY JOHNകൊല്ലം: കെസിബിസി മദ്യവിരുദ്ധ സമിതിക്കെതിരെ മന്ത്രി ഷിബു ബേബി ജോണിന്റെ രൂക്ഷ വിമര്‍ശം. കെസിബിസി മദ്യവിരുദ്ധ സമിതിക്കാര്‍ കവലച്ചട്ടമ്പിമാരുടെ ഭാഷയിലാണ് രാഷ്ട്രീയക്കാരെ വിമര്‍ശിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. മദ്യവിരുദ്ധസമിതി നടത്തുന്നത് മദ്യവിരുദ്ധ പ്രവര്‍ത്തനമല്ലെന്നും അദ്ദേഹം ആരോപിച്ചു.
സമിതി ഉദ്ദേശലക്ഷ്യങ്ങളില്‍ നിന്നും മാറിപ്പോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം മന്ത്രിമാരായ കെ ബാബുവിനും കെസി ജോസഫിനും എതിരെ മദ്യവിരുദ്ധ സമിതിക്കാര്‍ രൂക്ഷ വിമര്‍ശം നടത്തിയിരുന്നു.