ബസ്‌സ്റ്റോപ്പിലേക്ക് ടിപ്പര്‍ ഇടിച്ചുകയറി വിദ്യാര്‍ഥി മരിച്ചു

Posted on: December 27, 2014 12:54 am | Last updated: December 27, 2014 at 9:23 am

PERAMBRA- apakadathil maricha SHYNLAL(9)പേരാമ്പ്ര: നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി ബസ് വെയിറ്റിംഗ് ഷെഡിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. ഒപ്പമുണ്ടായിരുന്ന വല്ല്യമ്മക്ക് സാരമായി പരുക്കേറ്റു. മുളിയങ്ങല്‍ ടൗണില്‍ വ്യാഴാഴ്ച ഉച്ചക്ക് 12.45 നാണ് സംഭവം. മായഞ്ചേരി പൊയില്‍ മഠത്തും പടിക്കല്‍ ബൈജുവിന്റെ മകനും പേരാമ്പ്ര എ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയുമായ ഷൈന്‍ലാല്‍ (ഒമ്പത്) ആണ് ദാരുണമായി മരണപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്നുവീണ കോണ്‍ക്രീറ്റ് പില്ലറിനടിയില്‍പ്പെട്ടാണ് കുട്ടി മരിച്ചത്. ഒപ്പമുണ്ടായിരുന്ന വല്ല്യമ്മ ജാനുവിനേയും കുട്ടിയേയും നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പ്രകോപിതരായ നാട്ടുകാര്‍ രണ്ടര മണിക്കൂറോളം സംസ്ഥാന പാത ഉപരോധിച്ചു. മാതാവ്: ഷൈനി. സഹോദരി: കൃഷ്‌ണേന്ദു. ഷൈന്‍ലാലിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.