ഹമ്മര്‍ ലിമോസിന്‍ കാര്‍ ആദ്യമായി കേരളത്തില്‍

Posted on: December 27, 2014 12:32 am | Last updated: December 27, 2014 at 12:35 pm

HAMMER LIMOSINമലപ്പുറം: ദുബൈ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ പുതിയ ഷോറൂം രാമനാട്ടുകരയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി,വിദേശ രാജ്യങ്ങളിലെ നിരത്തുകളില്‍ മാത്രം സുപരിചിതമായ ഹമ്മര്‍ ലിമോസിന്‍ കാര്‍ ആദ്യമായി കേരളത്തിലെത്തി.
രാമനാട്ടുകര ഷോറൂമിന്റെ പ്രമോഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഉദ്ഘാടനത്തിനെത്തുന്ന വിശിഷ്ടാതിഥികളെ സ്വീകരിക്കുന്നതിനും പുറമെ വാഹന പ്രേമികളായ സാധാരണക്കാര്‍ക്ക് വരെ ഈ ചലിക്കുന്ന കൊട്ടാരത്തെ പരിചയപ്പെടുത്താന്‍ കൂടിയാണ് ലിമോസിന്‍ കാര്‍ കേരളത്തിലെത്തിച്ചതെന്ന് ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ പി പി മുഹമ്മദലി ഹാജി, എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പി പി ബെന്‍സീര്‍, ഡയറക്ടര്‍മാരായ മാട്ടറ മൂസ ഹാജി, പി പി ബഷീര്‍ അഹമ്മദ് എന്നിവര്‍ അറിയിച്ചു.

രാജകീയ പ്രൗഢി നിറഞ്ഞു നില്‍ക്കുന്ന ഈ വാഹനത്തില്‍ ഒരേ സമയം ഇരുപത്തിയൊന്ന് പേര്‍ക്ക് യാത്ര ചെയ്യാനും,ബിസിനസ്സ് മീറ്റിംഗുകള്‍ നടത്താനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 2015 ല്‍ ആറു ഷോറൂമുകള്‍ കൂടി പുതുതായി ആരംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

ജനുവരി പത്തൊമ്പതിന് രാമനാട്ടുകര ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രശസ്ത സിനിമാ താരങ്ങളായ കാവ്യാ മാധവന്‍,സിദ്ദീഖ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. കോട്ടക്കല്‍,പെരിന്തല്‍മണ്ണ, മഞ്ചേരി, കൊണ്ടോട്ടി, ചെമ്മാട് എന്നിവിടങ്ങളില്‍ ഒരേ ദിവസം തന്നെ പുതിയ ഷോ റൂമുകള്‍ തുറക്കാനാണ് പദ്ധതി ഒരുക്കിയിട്ടുള്ളത് എന്നും മാനേജ്‌മെന്റ് അറിയിച്ചു.