പുസ്തക ചര്‍ച്ച 27ന്

Posted on: December 26, 2014 7:00 pm | Last updated: December 26, 2014 at 7:37 pm

ദുബൈ: നയതന്ത്ര വിദഗ്ധന്‍ ടി പി ശ്രീനിവാസന്റെ ‘അപ്ലൈഡ് ഡിപ്ലോമസി ത്രൂ ദ് പ്രിസം ഓഫ് മിത്തോളജി എന്ന പുസ്തകത്തെ സംബന്ധിച്ചുള്ള ചര്‍ച്ച 27ന് വൈകുന്നേരം അഞ്ചു മുതല്‍ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. ഇന്ത്യന്‍ സ്ഥാനപതി ടി പി സീതാറാം. കോണ്‍സല്‍ ജനറല്‍ അനുരാഗ് ഭൂഷന്‍, ഡോ. ഷിഹാബ് ഘാനെം, ഡോ. ചതോപാധ്യ, ഷോഭിത് ആര്യ തുടങ്ങിയവര്‍ പങ്കെടുക്കും. ഇന്ത്യന്‍ സിവില്‍ സര്‍വീസിന് ആമുഖം എന്ന വിഷയത്തില്‍ ടി പി ശ്രീനിവാസന്‍ പ്രസംഗിക്കും.
കേരളത്തിന്റെ സാമ്പത്തിക പുരോഗതിക്കു നിര്‍ണായക പങ്കുവഹിക്കുന്ന പ്രവാസികളുടെ കുട്ടികള്‍ക്ക് സിവില്‍ സര്‍വീസിനെ പരിചയപ്പെടുത്തുകയെന്നതാണു ലക്ഷ്യം. ടി പി ശ്രീനിവാസന്റെ ലേഖനങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയവയുടെ തിരഞ്ഞെടുത്ത സമാഹാരമാണ് ‘അപ്ലൈഡ് ഡിപ്ലോമസി ത്രൂ പ്രിസം ഓഫ് മിത്തോളജി. നയതന്ത്രത്തെ പൗരാണിക ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തുന്ന പുസ്തകമാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 055-1856561.