കേരളം-ഹൈദരാബാദ് രഞ്ജി മല്‍സരം സമനിലയില്‍

Posted on: December 24, 2014 8:20 pm | Last updated: December 24, 2014 at 8:20 pm

ranji kerala-hydarabadകൃഷ്ണഗിരി (വയനാട്): കരളം-ഹൈദരാബാദ് രഞ്ജി മത്സരം സമനിലയില്‍. ഇതോടെ കേരളത്തിന് മൂന്നു പോയിന്റും ഹൈദരാബാദിന് ഒരു പോയിന്റും ലഭിച്ചു. കേരളത്തിന്റെ 177 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് പിന്തുടര്‍ന്ന ഹൈദരാബാദ് അവസാന ദിവസം ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 249 റണ്‍സ് എടുത്തു. ഇതോടെ കളി സമനിലയില്‍ പിരിയുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ തന്‍മയ് അഗര്‍വാളും(110) അക്ഷത്ത് റെഡ്ഡിയും (104) സെഞ്ച്വറി നേടി. ഹൈദരാബാദ് ആദ്യ ഇന്നിംഗ്‌സില്‍ 270 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം സച്ചിന്‍ ബേബിയുടെ ഇരട്ട സെഞ്ച്വറിയുടെ പിന്‍ബലത്തില്‍ 447 റണ്‍സ് നേടി. 177 റണ്‍സിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ് നേടിയ കേരളം ബോണസ് പോയിന്റ് ഉറപ്പാക്കുകയും ചെയ്തു.